യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും. നാളെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന രഞ്ജിത്തിന്റെ ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. 1951-ലെ ജനപ്രാതിനിധ്യ നിയമപ്രകാരം ജുഡീഷ്യൽ കസ്റ്റഡിയിലോ തടവിലോ കഴിയുന്ന വ്യക്തിക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ജാമ്യാപേക്ഷയിൽ കോടതി മറ്റന്നാൾ (ഏപ്രിൽ 10) വിധി പറയും. പോലീസ് ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് ജോലി ഉള്ളതിനാൽ രഞ്ജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ കഴിയില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം ഏപ്രിൽ 10-ന് ഹാജരാക്കാമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതേത്തുടർന്നാണ് പ്രതിഭാഗം ഇടക്കാല ജാമ്യത്തിനായി വാദിച്ചത്. ഈ മാസം ഒന്നാം തീയതി മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് രഞ്ജിത്ത്.



0 Comments