പാലായുടെ കായിക ആധിപത്യം പുനസ്ഥാപിക്കും - മാണി സി. കാപ്പന്‍


പാലായുടെ കായിക ആധിപത്യം പുനസ്ഥാപിക്കും - മാണി സി. കാപ്പന്‍

 പാലായുടെ കായിക ആധിപത്യം പുനസ്ഥാപിക്കുമെന്നും ഓപ്പണ്‍ സ്റ്റേഡിയം, ഇന്‍ഡോര്‍ സ്റ്റേഡിയം, ഒളിമ്പിക്‌സ് ലക്ഷ്യമാക്കി കായികതാരങ്ങളെ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ പാലായില്‍ നടപ്പിലാക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ ദേശീയ കായിക വേദി സംഘടിപ്പിച്ച കായിക താരങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 


വി.സി പ്രിന്‍സ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ബിജു പുന്നത്താനം യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. സന്തോഷ് മണര്‍കാട്, അഡ്വ. ബിനു പുളിക്കകണ്ടം, ജിമ്മി താഴത്ത്, അലക്‌സ് വി.സി, സുരേഷ് ബാബു, ജോയി പാലാത്ത്, വി.സി ജെയിംസ്, ബിനു എന്നിവര്‍ പ്രസംഗിച്ചു








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments