വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു. എസ് സി മോർച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ഒറ്റപ്ലാക്കൽ രാജൻ പി റ്റി (57) ആണ് മരിച്ചത്.


 

വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു. എസ് സി മോർച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ഒറ്റപ്ലാക്കൽ രാജൻ പി റ്റി (57) ആണ് മരിച്ചത്.

 പാലാ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ തിരഞ്ഞടുപ്പ് പര്യടനത്തോട് അനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെ കൂരാലി പ്രാവിൻകൂടിന് സമീപം വാഹനത്തിൽ നിന്നും കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ പൊൻകുന്നത്തെ കെ വി എം എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജെപിയുടെ പാലാ നിയോജകമണ്ഡലം 215 -ാം നമ്പർ ബൂത്തിൻ്റെ ചുമതലക്കാരനായിരുന്നു. കഴിഞ്ഞ തദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലേക്ക് എലിക്കുളം ഡിവിഷനിൽ നിന്നും എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഭാര്യ മിനി. മക്കൾ കാർത്തിക്, കാരുണ്യ.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments