പാലായെ കുറിച്ചുള്ള എന്റെ സ്വപ്നങ്ങൾ പങ്ക് വയ്ക്കുക മാത്രമല്ല താൻ ചെയ്തത്, മറിച്ച് എങ്ങനെ അത് പ്രായോഗികമായി നടപ്പിലാക്കാമെന്നും താൻ വ്യക്തമായി ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട് എന്ന് പാലാ നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ്.




 പാലായെ കുറിച്ചുള്ള എന്റെ സ്വപ്നങ്ങൾ പങ്ക് വയ്ക്കുക മാത്രമല്ല താൻ ചെയ്തത്, മറിച്ച് എങ്ങനെ അത് പ്രായോഗികമായി നടപ്പിലാക്കാമെന്നും താൻ വ്യക്തമായി ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട് എന്ന് പാലാ നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ്.


രാജ്യത്ത് വളരുന്ന ഒരേഒരു രാഷ്ട്രീയ പാർട്ടിയേ ഉള്ളൂ, അത് ഭാരതീയ ജനതാ പാർട്ടിയാണ്. പത്ത് വർഷം മുമ്പ് ബിജെപിയൊട് ഉണ്ടായിരുന്ന മനോഭാവമല്ല ഇന്ന് ആളുകൾക്ക് ഉള്ളത്. പത്ത് വർഷത്തിലധികമായി ഈ രാജ്യത്ത് നരേന്ദ്രമോദി നടത്തിയ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി നിരവധി ആളുകളാണ് ബിജെപിയിലേക്ക് എത്തിയിട്ടുള്ളത്. പാലായിൽ അതിന്റെ ശക്തമായ തരംഗം ഉണ്ട്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അത് മനസിലാകുമെന്നും ഫോൺ പറഞ്ഞു. എലിക്കുളം പഞ്ചായത്തിലെ സ്ഥാനാർത്ഥി പര്യടനത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷോൺ. 

ഉച്ചക്ക് പന്ത്രണ്ടരക്ക്  തച്ചപ്പുഴയിൽ നിന്നും ആരംഭിച്ച പര്യടനം പാർട്ടി പ്രവർത്തകന്റെ മരണത്തെ തുടർന്ന് പ്രാവിൽകൂട് ജംഗ്ഷന് സമീപം  അവസാനിപ്പിച്ചു. ശേഷിക്കുന്ന പര്യടനം തിങ്കളാഴിച്ചത്തേക്ക് മാറ്റിയതായി ബിജെപി നിയോജക മണ്ഡലം നേതൃത്വം അറിയിച്ചു.

ഷോൺ ജോർജിനായി വോട്ട് അഭ്യർത്ഥിച്ച് സെൻ്റ് റീത്താസ് സ്‌കൂൾ അധികൃതർ പാലായിൽ.

  എൻ ഡി എ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിനായി വോട്ട് തേടി പള്ളുരുത്തി സെൻ്റ് റീത്താസ് സ്‌കൂൾ പി ടി എ ഭാരവാഹികൾ പാലായിൽ എത്തി. സ്കൂൾ പിടിഎ പ്രസിഡൻ്റ് ജോഷിയുടെ നേതൃത്വത്തിൽ വനിതാ ഭാരവാഹികളും അടക്കം ഏഴ് അംഗ സംഘമാണ് പാലായിൽ എത്തിയത്. പാലാ കുരിശുപളളി കവലയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ എത്തിയ സംഘത്തെ ഷോൺ ജോർജും ബിജെപി നേതാക്കളും ചേർന്ന് സ്വീകരിച്ചു. 


തുടർന്ന് പാലാ നഗരസഭാ പരിധിയിലുള്ള വിവിധ കന്യാസ്‌ത്രീ മഠങ്ങളിൽ സന്ദർശനം നടത്തിയ സംഘം ഷോൺ ജോർജ് നിയമസഭയിൽ എത്തേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. എസ് ഡി പി ഐയുടെ നേതൃത്യത്തിൽ ആസൂത്രിതമായി പള്ളുരുത്തി സെൻ്റ് റീത്താസ് സ്‌കൂളിനെതിരെ സൃഷ്ട്ടിച്ച വിവാദവും തുടർന്ന് സംസ്ഥാന സർക്കാരും ഇടത് വലത് മുന്നണികളും ആ പ്രശ്നത്തിൽ സ്വീകരിച്ച നിലപാടും ഷോൺ ജോർജും ബിജെപിയും സ്‌കൂളിനായി നടത്തിയ രാഷ്ട്രീയ നിയമ പോരാട്ടങ്ങളും സംഘം വിവരിച്ചു. ഷോൺ പാലായിൽ വിജയിക്കണ്ടത് പാലാക്കാരുടെ മാത്രം ആവശ്യമല്ല മറിച്ച് കേരളം മുഴുവനുള്ള സാധാരണക്കാരുടെയും ആവശ്യമാണ് എന്ന് പിടിഎ ഭാരവാഹികൾ പറഞ്ഞു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments