വിനു ജോബിന് വോട്ട് അഭ്യർത്ഥിച്ച് ഓട്ടോറിക്ഷയും കൈയിലേന്തി ജില്ലാ പഞ്ചായത്ത് അംഗങ്ങൾ.



വിനു ജോബിന് വോട്ട് അഭ്യർത്ഥിച്ച് ഓട്ടോറിക്ഷയും കൈയിലേന്തി ജില്ലാ പഞ്ചായത്ത് അംഗങ്ങൾ.

  ചങ്ങനാശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും ജില്ലാ പഞ്ചായത്ത് അംഗവുമായ വിനു ജോബിനുവേണ്ടി വോട്ട് അഭ്യർത്ഥിച്ച് കോട്ടയം ജില്ല പഞ്ചായത്ത് അംഗങ്ങൾ ഓട്ടോറിക്ഷയും കൈയിലേന്തി ചങ്ങനാശേരിയിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. 3 മാസക്കാലം ജില്ലാ പഞ്ചായത്ത്  അംഗം എന്ന നിലയ്ക്ക് നടത്തിയ പ്രവർത്തനങ്ങളിലൂടെ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയ ജില്ലാ പഞ്ചായത്ത് മെമ്പർ ആണ് വിനു ജോബ് എന്ന് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ അഭിപ്രായപ്പെട്ടു. 




കുറിച്ചി പഞ്ചായത്തിൽ നടന്ന സ്ഥാനാർഥി പര്യടന പരിപാടിയിലും ജില്ലാ പഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്തു. ഇടനാട് അമ്പലം ജംഗ്ഷനിൽ എത്തിയ സ്ഥാനാർത്ഥിയെ ജില്ലാ പഞ്ചായത്തംഗങ്ങൾ ഓട്ടോറിക്ഷ നൽകി സ്ഥാനാർഥിയെ സ്വീകരിച്ചു. 


ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസ് മോൻ മുണ്ടക്കൽ, അജിത്ത് മുതിരമല, അഡ്വക്കേറ്റ് ജി രാജ് , അഡ്വക്കേറ്റ് അഭിലാഷ് ചന്ദ്രൻ , ഗ്രേസി കരിമ്പന്നൂർ,  ശ്രീകല ആർ, സിനി മാത്യു, ഉഷാകുമാരി ആൻ മരിയ ജോർജ്ജ്, എന്നിവർ പങ്കെടുത്തു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments