ഹയര്‍ സെക്കന്ററി പരീക്ഷാ ഫലത്തില്‍ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന വിജയശതമാനം കുറിച്ച് ചരിത്രനേട്ടം സ്വന്തമാക്കിയ ഇടുക്കി ജില്ലയിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഡീന്‍ കുര്യാക്കോസ് എം.പി. അഭിനന്ദിച്ചു.
പരിമിതികളെ കഠിനാധ്വാനം കൊണ്ടും ആത്മവിശ്വാസം കൊണ്ടും അതിജീവിച്ച് വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച മലയോരത്തിന്റെ മക്കള്‍ക്ക് എം.പി ഹൃദയംഗമമായ ആശംസകള്‍ നേര്‍ന്നു. ഭൂപ്രകൃതിയുടെ സങ്കീര്‍ണ്ണതകള്‍, യാത്രാക്ലേശം, സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് തുടങ്ങി മറ്റെല്ലാ ജില്ലകളേക്കാളും പ്രതികൂലമായ സാഹചര്യങ്ങളോട് പോരാടിയാണ് ഇടുക്കിയിലെ കുട്ടികളും അധ്യാപകരും ഈ സുപ്രധാന നേട്ടം കൈവരിച്ചതെന്ന് എം.പി ഓര്‍മ്മിപ്പിച്ചു.
‘മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഇരട്ടി അധ്വാനിക്കുന്ന കുട്ടികളും അധ്യാപകരുമാണ് ഇടുക്കിയിലുള്ളത്. ആ കഠിനശ്രമമാണ് ഇപ്പോള്‍ ഇരട്ടിമധുരമായി മാറിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളിലും തുടര്‍ച്ചയായി വിജയശതമാനത്തില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയ ശേഷമാണ് ഇത്തവണ ഇടുക്കി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്നത്,’ – ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
കഴിഞ്ഞ ഏഴ് വര്‍ഷമായി ജനപ്രതിനിധിയായി പ്രവര്‍ത്തിക്കുമ്പോള്‍, ജില്ലയിലെ വിദ്യാഭ്യാസ പുരോഗതിക്കായി ‘റൈസ്’ എന്ന പേരില്‍ സവിശേഷമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും, ഇതുവഴി വിദ്യാര്‍ത്ഥികളുമായും അധ്യാപകരുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും എം.പി കൂട്ടിച്ചേര്‍ത്തു.
70 12 23 03 34ച്ചത്.



0 Comments