കിണറ്റിൽ വീണ പന്തെടുക്കുന്നതിനിടെ താഴേക്ക് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു.
കണ്ണൂർ കൊയ്യം ജിഎച്ച്എസ്എസ് ഒൻപതാം ക്ലാസ് വിദ്യാർഥി ടി.പി. മുഹമ്മദാണ് മരിച്ചത്.ഇന്ന് രാവിലെ എട്ടിന് കൊയ്യത്തുള്ള മർക്കസിൽ വച്ചാണ് അപകടം. കുട്ടികൾ ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ സമീപത്തുള്ള കിണറ്റിൽ പന്ത് വീണു. മുഹമ്മദ് പന്തെടുക്കാൻ കിണറ്റിലേക്കിറങ്ങി പകുതിയെത്തിയപ്പോൾ പിടി വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സഹപാഠികളും അവിടെയുണ്ടായിരുന്നവരും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.


0 Comments