യുവാക്കൾ രാഷ്ട്രീയം സംസാരിക്കുകയും രാഷ്ട്രീയത്തിൽ ഇടപെടുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത : ഡോ : കെ സി ജോസഫ് എക്സ് എം എൽ എ.


യുവാക്കൾ രാഷ്ട്രീയം സംസാരിക്കുകയും രാഷ്ട്രീയത്തിൽ ഇടപെടുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത : ഡോ : കെ സി ജോസഫ് എക്സ് എം എൽ എ.

 ഇന്ന് രാജ്യം തൊഴിലില്ലായ്‌മയുടെയും വർഗീയതയുടെയും ഫാസിസത്തിന്റെയും നടുവിലൂടെ കടന്ന് പോവുകയാണ് ; രാജ്യത്ത് കോർപ്പറേറ്റ് ഭരണം ആണ് നടക്കുന്നത് ; യുവാക്കൾ ഈയാംപറ്റകളെ പോലെ എന്ന്‌ കോടതികൾ പോലും പരിഹസിക്കുന്നു ; ഇതിനൊക്കെ പരിഹാരം ഉണ്ടാവാൻ യുവാക്കൾ രാഷ്ട്രീയത്തിൽ ഇടപെടുകയും ; പൊതു രാഷ്ട്രീയം സംസാരിക്കുകയും വേണമെന്നു ഡോ : കെ സി ജോസഫ് എക്സ് എം എൽ എ പറഞ്ഞു.


 ജനാധിപത്യ കേരള യൂത്ത് ഫ്രണ്ടിന്റെ ആഭിമുഖ്യത്തിൽ 56 മത് യൂത്ത് ഫ്രണ്ട് ജന്മദിന സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ; കേരളവും ഇന്ന് കോർപ്പറേറ്റ് ഭരണത്തിൻ കീഴിൽ ആവുകയാണ്, പൊതുമേഖലയെ തകർത്ത് സ്വകാര്യവൽക്കരണത്തിന് ആണ് കേരള സർക്കാർ കുടപിടിക്കുന്നത് ; ഇത് കേരളത്തിലെ യുവജനതയോടുള്ള ഭരണകൂടത്തിന്റെ കൊഞ്ഞനം കാട്ടൽ ആണെന്നും അദ്ദേഹം കൂട്ടി ചേർത്തു. 


യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷൻ ഡോ : റോബിൻ പി. മാത്യു അധ്യക്ഷം വഹിച്ച സമ്മേളനത്തിൽ പാർട്ടി വർക്കിംഗ് ചെയർമാൻ അഡ്വ : പി സി ജോസഫ് ഏക്സ്‌ എം എൽ എ ജന്മദിന സന്ദേശം നൽകി ; അഡ്വ : ഫ്രാൻസിസ് തോമസ്, മാത്യൂസ് ജോർജ് , ഫിന്നി മുള്ളനിക്കാട്, കുര്യൻ സെബാസ്ട്യൻ, വിബിൻ പൂമല, രഞ്ജൻ ജോസ്, ഓഗസ്സ് ദാസ്, ജിൻസ് ജോസഫ്, രതീഷ് ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments