പ്രളയ ദുരിതത്തില്‍ ആശ്വാസവുമായി മന്ത്രി ബിന്ദു കൃഷ്ണ; തീക്കോയില്‍ 12 പശുക്കളെ നഷ്ടപ്പെട്ട കര്‍ഷകന് നാളെത്തന്നെ രണ്ടു പശുക്കളെ കൈമാറാന്‍ മന്ത്രിയെത്തും.
തീക്കോയിയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പശുക്കളെ നഷ്ടപ്പെട്ട ക്ഷീര കര്‍ഷകന് സഹായവുമായി മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. തീക്കോയി സ്വദേശി അനില്‍കുമാര്‍ എന്ന ക്ഷീരകര്‍ഷകന് 11 പശുക്കളെയാണ് വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ടത്.
വിവരം അറിഞ്ഞ ഉടന്‍ തന്നെ അനില്‍കുമാറിനെ ഫോണില്‍ വിളിച്ച് വേണ്ട സഹായം മന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് രണ്ട് പശുക്കളെ ഉടന്‍ തന്നെ നല്‍കാന്‍ തീരുമാനിച്ചത്. ഓഗസ്റ്റ് മൂന്നിന് വൈകിട്ട് 3.30ന് മന്ത്രി ബിന്ദു കൃഷ്ണ നേരിട്ടെത്തി പശുക്കളെ കൈമാറും. അതോടൊപ്പം പശുക്കള്‍ക്ക് ഉള്ള നഷ്ടപരിഹാരം ഉള്‍പ്പടെ വേഗത്തില്‍ ലഭ്യമാക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.

.jpeg)

.jpg)

0 Comments