എസ്.ജെ.ഐ.എച്ച്.എം.സി.ടി പാലായും എച്ച്.ടി.എം.ഐ സ്വിറ്റ്സർലൻഡും ധാരണാപത്രത്തിൽ ഒപ്പുവച്ചു
ഹോസ്പിറ്റാലിറ്റി വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ–സ്വിറ്റ്സർലൻഡ് അക്കാദമിക് സഹകരണത്തിന് പുതിയ ചുവടുവെപ്പായി, പാലാ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയും സ്വിറ്റ്സർലൻഡിലെ പ്രമുഖ ഹോട്ടൽ ആൻഡ് ടൂറിസം മാനേജ്മെന്റ് സ്ഥാപനമായ HTMi Switzerland-ഉം ധാരണാപത്രത്തിൽ (MoU) ഒപ്പുവച്ചു. ആഗസ്റ്റ് 18ന് എസ്.ജെ.ഐ.എച്ച്.എം.സി.ടി പാലായിൽ നടന്ന ചടങ്ങിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.
ഹോസ്പിറ്റാലിറ്റി വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുക, വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആഗോള നിലവാരത്തിലുള്ള പഠന-പരിശീലന അവസരങ്ങൾ ഒരുക്കുക, അക്കാദമിക് കൈമാറ്റം പ്രോത്സാഹിപ്പിക്കുക, സംയുക്ത അക്കാദമിക് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
HTMi Switzerland ഗ്ലോബൽ അക്കാദമിക്സ് വൈസ് പ്രസിഡന്റ് ചാൾസ് ഹെയ്ൻസ്, ഗ്ലോബൽ പാർട്ണർഷിപ്പ് വൈസ് പ്രസിഡന്റ് വിനോദ് പ്രകാശ്, ഇന്റർനാഷണൽ അക്കാദമിക് മാനേജർ നിഷാന്ത് സുരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ഹോസ്പിറ്റാലിറ്റി വിദ്യാഭ്യാസ സഹകരണത്തിന് കൂടുതൽ ശക്തമായ അടിത്തറ പാകുന്ന ഈ പങ്കാളിത്തം എസ്.ജെ.ഐ.എച്ച്.എം.സി.ടി പാലായിലെ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര വിദ്യാഭ്യാസവും പരിശീലനവും തൊഴിൽസാധ്യതകളും പരിചയപ്പെടുന്നതിനുള്ള പുതിയ അവസരങ്ങൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോസ്പിറ്റാലിറ്റി വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലൂടെ എസ്.ജെ.ഐ.എച്ച്.എം.സി.ടി പാലായുടെ ആഗോള അക്കാദമിക് ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഈ ധാരണാപത്രം സഹായകമാകും.
70 12 23 03 34






0 Comments