ഭരണങ്ങാനം അസ്സീസി ധ്യാനകേന്ദ്രം സുവർണ്ണ ജൂബിലി നിറവിൽ.
ലോക സുവിശേഷവത്‌കരണം ലക്ഷ്യമാക്കി കേരളത്തിൽ ആദ്യത്തെ താമസിച്ചുള്ള കരിസ്മാറ്റിക്ക് ധ്യാനം ആരംഭിച്ചത് പാലാ ഭരണങ്ങാനത്തുള്ള അസ്സീസി ധ്യാനകേന്ദ്രത്തിലാണ്. 1952ൽ മധ്യകേരള ത്തിലെ ആദ്യത്തെ കപ്പുച്ചിൻ ആശ്രമം ഫാ. ബർക്കുമാൻസ് കപ്പുപ്പൻ്റെ നേത്യത്വത്തിൽ തുടക്കംകുറി ച്ചു. ഈ ആശ്രമത്തിലെ അംഗങ്ങളായിരുന്നകപ്പൂച്ചിൻ വൈദികർ ഫാ. ആർമണ്ട്, ഫാ. ഗ്രേഷ്യൻ എന്നിവരുടെ അനേകം വർഷത്തെ കഠിന പരിശ്രമത്തിൻ്റെ ഫലമായി 1976 സെപ്റ്റംബർ 5ന്, മലയാളത്തി ൽ ആദ്യത്തെ കരിസ്‌മാറ്റിക്ക് ധ്വാനത്തിന് തുടക്കംകുറിച്ചു. ഫ്രാൻസിസ്‌കൻ ആദ്ധ്യാത്മികത, ജീവിത ലാളിത്യം, ദരിദ്രരോടുള്ള അനുകമ്പ, പ്രകൃതി സ്നേഹം, വിശ്വസാഹോദര്യം എന്നീ മൂല്യങ്ങൾക്ക് ഊന്ന ൽ കൊടുക്കുന്നതാണ് ഈ ധ്യാനകേന്ദ്രം.
ക്രിസ്‌തുകേന്ദ്രീക്യത ജീവിതനവീകരണത്തിലൂടെ അനേകാ യിരം വ്യക്തികളുടെയും കുടുംബങ്ങളുടെയും വിശുദ്ധീകരണത്തിന് കാരണമാകാൻ കഴിഞ്ഞ അമ്പത് വർഷങ്ങളായ് ഈ അസ്സീസി ധ്യാനകേന്ദ്രത്തിന് സാധിച്ചിട്ടുണ്ട്. അനേകം ധ്യാനഗുരുക്കന്മാർ ക്കും, കത്തോലിക്കാ സഭയുടെ പ്രേഷിതവേലയിൽ പങ്കാളികളായ വൈദികർക്കും സമർപിതർക്കും അല്മായർക്കും ജന്മം കൊടുക്കാനും ഈ ധ്യാനകേന്ദ്രത്തിന് സാധിച്ചിട്ടുണ്ട്. ഈ ധ്യാനകേന്ദ്രത്തിന്റെ സ്ഥാപകനായ ആർമണ്ടച്ചൻ ഇന്ന് സഭയിൽ ദൈവദാസ പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടിരിക്കുന്നു.
ആന്തരികസൗഖ്യധ്യാനം, പരിശുദ്ധാത്മാഭിഷേകധ്യാനം, ഫാ. ബോബി ജോസ് കട്ടിക്കാട് കച്ചിൻ്റെ വിശ്വാസവളർ പ്ലാധ്യാനം, കുടുംബധ്വാനം, ദമ്പതിധ്വാനം, വചനാഭിഷേകധ്യാനം, സിസ്റ്റേഴ്‌സിനുള്ള ധ്യാ നം, വളർച്ചാധ്യാനമായ ആബാനുഭവധ്യാനം എന്നിവയും, നിത്യേനയുള്ള മദ്ധ്യസ്ഥ പ്രാർത്ഥന, സ്പിരി ചൽ ഷേറിങ്ങ്, സ്പിരിച്വൽ ഡിറക്ഷൻഇവിടെ നടത്തപ്പെടുന്നു.
അസ്സീസി ധ്വാനകേന്ദ്രത്തിൻ്റെ സുവർണ്ണ ജൂബിലിയുടെ സമാപന സമ്മേളനം 2026 ആഗസ്റ്റ് മാസം 30-ാം തീയതി ഞായർ വൈകിട്ട് 04.00ന് അസ്സീസി ധ്വാനകേന്ദ്രത്തിൽ നടക്കുന്നു. കോട്ടയം സെന്റ് ജോസഫ് കപ്പുച്ചിൻ പ്രൊവിൻസിൻ്റെ പ്രൊവിൻഷ്യൽ ബഹു. ഹാ. സരീഷ് തൊണ്ടാംകുഴിയിൽ മുഖ്യ കാർമിഹത്വം വഹിക്കുകയും ധ്യാനകേന്ദ്രത്തിൻ്റെ മുൻ ഡയറക്‌ടർമാർ സഹകാർമികരായി കൃതജ്ഞ താബലി അർപ്പിക്കുകയുംചെയ്‌താണ് പ്രസ്‌തുത ജൂബിലി സമാപനാഘോഷം ആരംഭിക്കുന്നത്.
തുട ർസ് പ്രൊവിൻഷ്യൽ ഫാ. സരീഷ് തൊണ്ടാംകുഴിയിൽ അദ്ധ്യക്ഷനായുള്ളപൊതുസമ്മേളനത്തിൽ കെ.സി.എസ്.സി. കോർഡിനേറ്റർ ഫാ. ജോൺസൺ കാണ്ടിയിൽ, കെ.സി.എസ്.സി. ജോയിന്റ് കോർ ഡിനേറ്റർ ശ്രീ. ഷാജി വൈക്കത്ത്പറമ്പിൽ, പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്‌ടർ ഫാ. തോ മസ് ഓലായത്തിൽ എന്നിവർ സന്ദേശം നല്‌കുന്നു. ഇതേ തുടർന്ന്, സോഷ്യൽ മീഡിയയിൽ തരംഗ മായി മാറിയ കപ്പുച്ചിൻ സഹോദരങ്ങളുടെ 'കാപ്പിപ്പൊടി ബാൻഡ്' അവതരിപ്പിക്കുന്ന സംഗീതവിരു ന്നുമുണ്ടായിരിക്കും.
പത്രസമ്മേളനത്തിൽ അസ്സീസി ധ്യാനകേന്ദ്രം ഡയറക്‌ടർ ഫാ.തോമസ് കാഞ്ഞിരക്കോണം, ഫാ.ജോസ് വേലച്ചേരിൽ എന്നിവർ പങ്കെടുത്തു.
70 12 23 03 34





0 Comments