അഖിലഭാരത നാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ പൊന്‍കുന്നം മേഖലയിലെ നാരായണീയ ഭക്തരുടെ കൂട്ടായ്മ- 'കൃഷ്ണാമൃതം 2026' കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രാങ്കണത്തില്‍ നടന്നു.
ഡിസംബര്‍ 25 മുതല്‍ 31 വരെ അമ്പലപ്പുഴയില്‍ നടക്കുന്ന 11-ാമത് നാരായണീയ മഹോത്സവം- 'വാസുദേവാമൃതം' ന്റെ മുന്നോടി ആയിട്ടാണ് പരിപാടി നടന്നത്. കോട്ടയം ജില്ല നാരായണീയസമിതി പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ സൂര്യകാലടിമന സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരി അനുഗ്രഹ പ്രഭാഷണം നടത്തി.
സരസ്വതി ടീച്ചര്‍, ജില്ല വൈസ് പ്രസിഡന്റ് ഭദ്ര യോഗേഷ്, സംസ്ഥാന സംഘടന സെക്രട്ടറി വി. മോഹനന്‍, ജില്ല ജനറല്‍ സെക്രട്ടറി വി. കുട്ടികൃഷ്ണന്‍, ജില്ലാ സെക്രട്ടറി കുട്ടികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
രാവിലെ മുതല്‍ നാരായണീയ പാരായണവും നടന്നു. ഡിസം. 12 ന് പാലക്കാട്ടുനിന്ന് ആരംഭിക്കുന്ന വിളംബര രഥയാത്ര ഡിസം.18, 19 തീയതികളില്‍ കോട്ടയം ജില്ലയില്‍ പര്യടനം നടത്തും. 24ന് അമ്പലപ്പുഴയില്‍ യാത്ര സമാപിക്കും.
നാരായണീയ മഹോത്സവ സമിതി ജില്ല ഭാരവാഹികളായി പുതുമന നാരായണന്‍ നമ്പൂതിരി, ജ്യോതി (രക്ഷാധികാരിമാര്‍), ഉണ്ണികൃഷ്ണന്‍ (പ്രസിഡന്റ്), കനകവല്ലി (വൈസ് പ്രസിഡന്റ്), വി കുട്ടികൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി), കെ.എന്‍. വാസുദേവന്‍(സെക്രട്ടറി), വാസുദേവന്‍ (ഖജാന്‍ജി) എന്നിവരെയും തെരഞ്ഞെടുത്തു.
70 12 23 03 34





0 Comments