കേരളാ കോൺഗ്രസ്സിൽ ചേർന്ന ഡി.പ്രസാദ് ഭക്തിവിലാസിനെ കുറച്ചു നാൾ കഴിഞ്ഞാൽ ആ പാർട്ടി കറിവേപ്പില പോലെ വലിച്ചെറിയും എന്നായിരുന്നൂ ചിലരുടെ അടക്കം പറച്ചിലും കണക്കു കൂട്ടലും. എന്നിട്ടിപ്പോ എന്തായി....., ?; പ്രസാദ് കേരളാ കോൺഗ്രസ്സിൻ്റെ കോട്ടയം ജില്ലാ വൈസ് പ്രസിഡൻ്റായി !!






സ്വന്തം ലേഖകൻ

കോൺഗ്രസ്സിൽ നിന്നിരുന്നെങ്കിൽ ബിജു പുന്നത്താനത്തേയും സി .ടി . രാജനെയുമൊക്കെ  വെട്ടി ഈ ജന്മത്ത് പ്രസാദിന് ഡി.സി.സി. വൈസ് പ്രസിഡൻ്റാകാൻ പറ്റുമായിരുന്നോ? ദീർഘകാലം കോൺഗ്രസ്സ് രാമപുരം മണ്ഡലം പ്രസിഡൻ്റായിരുന്ന പ്രസാദിപ്പോൾ കേരളാ കോൺഗ്രസ്സിൻ്റെ രണ്ടേ രണ്ടു ജില്ലാ വൈസ് പ്രസിഡൻ്റുമാരിൽ ഒരാൾ!! പ്രസാദ് പോലും ഞെട്ടിപ്പോയ നിയോഗം.!! രാമപുരത്തെയും പാലായിലേയും  കേരളാ  കോൺഗ്രസ്സ് നേതൃത്വവും സാക്ഷാൽ ജോസ്. കെ. മാണിയും കട്ടയ്ക്ക് കൂടെ നിന്നപ്പോഴുണ്ടായ സ്ഥാനലബ്ദി

              
രാമപുരത്തെ പൊതുപ്രവർത്തന രംഗത്ത് നാലരപ്പതിറ്റാണ്ടായി നിന്നു നിൽക്കുന്ന ഡി.പ്രസാദ് ഭക്തി വിലാസിനെ  അറിയാത്തവരില്ല. ജീവിതത്തിൻ്റെ യൗവ്വനം മുഴുവൻ കോൺഗ്രസ്സ് പാർട്ടിക്കായി ഹോമിച്ച പോരാളി. 

പ്രസാദിനെ രാഷ്ട്രീയ ശത്രുവായി കണ്ടത് സ്വന്തം  പാർട്ടിയിലെ തന്നെ ചില നേതാക്കളായിരുന്നൂ.  അവർ ഒളിഞ്ഞും തെളിഞ്ഞും നിരന്തരം പടവെട്ടിയെങ്കിലും ദീർഘകാലം  പിടിച്ചു നിന്ന പ്രസാദ് പക്ഷേ ഒടുവിൽ വേദനയോടെ കോൺഗ്രസ്സ് വിട്ടു. 

കേരള കോൺഗ്രസ്‌ (എം) പാർട്ടിയുടെ പുതിയ സംഘടനാ സംവിധാനത്തിൽ ജില്ലയിൽ ആകെ രണ്ട് വൈസ് പ്രസിഡന്റ്‌ സ്ഥാനം മാത്രമേയുള്ളു, അതിൽ ഒന്ന് രാമപുരത്തിന് ലഭിച്ചത് പാർട്ടിയുടെ രാമപുരത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരംകൂടിയാണ്. 

നിലവിൽ കേന്ദ്ര ടെലികോം അഡ്വൈസറി ബോർഡ് കമ്മിറ്റി മെമ്പറാണ് പ്രസാദ്. 



ഉഴവൂർ ബ്ലോക്ക്‌  പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റ്, രാമപുരം മിൽക്ക് സൊസൈറ്റി ബോർഡ് മെമ്പർ എന്നി നിലകളിൽ സാമൂഹിക-സേവന രംഗത്തും എൻ. എസ്. എസ്. മുൻ കരയോഗം പ്രസിഡന്റ്‌, എൻ. എസ്. എസ്. മീനച്ചിൽ  താലൂക്ക് യൂണിയൻ പ്രധിനിധി എന്നിങ്ങനെ സാമുദായിക മേഖലയിലും നടത്തിയ  മികച്ച  പ്രവർത്തനങ്ങളാണ് പാർട്ടിയുടെ ജില്ലാ  വൈസ് പ്രസിഡന്റ് സ്ഥാനലബ്ദിയ്ക്ക് കരുത്തേകിയത്.  


സാമൂഹിക, രാഷ്ട്രീയ സേവനമേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഡി. പ്രസാദ് ഭക്തിവിലാസിന് കേരള കോൺഗ്രസ്‌ (എം) പാർട്ടിയുടെ ജില്ലാ വൈസ് പ്രസിഡന്റ് എന്ന പുതിയ കർമ്മപദത്തിൽ കൂടുതൽ ശോഭിക്കാൻ കഴിയണം. പാർട്ടി നേതൃത്വം നേരിട്ട് ഏൽപ്പിച്ച ഉത്തരവാദിത്വത്തോട് നീതി പുലർത്താനുമാകണം.

Post a Comment

0 Comments