ടി.എൻ. രാജൻ
പാലാ കൊട്ടാരമറ്റം ബസ് ടെർമിനലിന് സമീപം പാതയോരത്ത് നിൽക്കുന്ന ഉണങ്ങിയ മരം കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു.
പാലാ- കോട്ടയം റോഡിൽ കൊട്ടാരമറ്റത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്നാണ് വൻ ഞാവൽമരം ഇടിമിന്നലേറ്റ് ഉണങ്ങി നിൽക്കുന്നത്.
ആറ് മാസത്തോളമായി ഉണങ്ങി നിൽക്കുന്ന മരത്തിന്റെ ശിഖരങ്ങൾ ജീർണ്ണിച്ച് നിലംപൊത്തിത്തുടങ്ങി.
കോട്ടയം, ഏറ്റുമാനൂർ, കൊടുങ്ങൂർ ഭാഗത്തേയ്ക്കുള്ള നിരവധി യാതക്കാർ ബസ് കാത്തു നിൽക്കുന്ന സ്ഥലവും ഓട്ടോറിക്ഷ സ്റ്റാൻഡും എല്ലാമായി തിരക്കുള്ള സ്ഥലത്താണ്
എപ്പോൾ വേണമെങ്കിലും മറിഞ്ഞു വീഴാവുന്ന തരത്തിൽ മരം നിൽക്കുന്നത്.
സ്ക്കൂൾ, കോളേജ് വിദ്യാർത്ഥികളും ബസ് ടെർമിനലിലേയ്ക്കും സാന്തോം കോംപ്ലക്സിലെ വിവിധ സ്ഥാപനങ്ങളിലേയ്ക്കും പോകുന്നവരുമായി ഏറെ ജനതിരക്കുള്ള സ്ഥലമാണിത്.
ഉണങ്ങി അപകടാവസ്ഥയിലായ മരം മുറിച്ചു മാറ്റുന്ന കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്. ഉണങ്ങിയ മരം മുറിച്ചു മാറ്റി അപകടം ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെയും സമീപത്തെ വ്യാപാരികളുടെയും അവശ്യം.
0 Comments