കൊഴുവനാല്‍ ഉപജില്ലാ ശാസ്ത്രമേള നടന്നു





കൊഴുവനാല്‍ വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രഗണിതശാസ്ത്ര പ്രവര്‍ത്തി പരിചയ ഐ.ടി. മേള ചെങ്ങളം സെന്റ് ആന്റണീസ് സ്‌കൂളില്‍ നടന്നു.
 
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ ശാസ്ത്രമേളയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ചെങ്ങളം സെന്റ് ആന്റണി പള്ളി വികാരി ഫാ. ജോര്‍ജ് ആലുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. 
 

 

കൊഴുവനാല്‍ എ.ഇ.ഒ. ഷൈല സെബാസ്റ്റ്യന്‍, അകലക്കുന്നം പഞ്ചായത്ത് വൈസ്പ്രസിഡന്റ് രാജശേഖരന്‍ നായര്‍, പഞ്ചായത്ത് മെമ്പര്‍ റ്റെസി രാജു, ഹെഡ്മിസ്ട്രസ് മാലിനി ഈപ്പന്‍, ജോളി തോമസ് എച്ച്.എം. ഫോറം സെക്രട്ടറി സജി നാഗമറ്റം എന്നിവര്‍ പ്രസംഗിച്ചു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments