പുലിയന്നൂര്‍ ബൈപാസ് ജംഗഷനിലെ തുടര്‍ച്ചയായ അപകടങ്ങള്‍ : ജില്ലാ കളക്ടര്‍ ഇടപെടണമെന്ന് ആവശ്യമുയരുന്നു



പുലിയന്നൂര്‍ ബൈപാസ് ജംഗഷനിലെ
തുടര്‍ച്ചയായ അപകടങ്ങള്‍ : ജില്ലാ കളക്ടര്‍ ഇടപെടണമെന്ന് ആവശ്യമുയരുന്നു

 പുലിയന്നൂര്‍ ബൈപാസ് ജംഗ്ഷനിലെ തുടര്‍ച്ചയായ അപകടങ്ങള്‍ മൂലം  നിരവധിപേര്‍ മരണപ്പെടുകയും ഗുരുതര പരിക്കേല്‍ കയും ഉണ്ടാവുന്നതു മൂലം ജില്ലാറോഡ് സുരുഷാ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ കോട്ടയം ജില്ലാ കലക്ടര്‍ അടിയന്തരമായിസ്ഥലം സന്ദര്‍ശിച്ച് നടപടി സ്വീകരിക്കണമെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡൻ്റ് ജോയി കളരിക്കൽ ആവശ്യപ്പെട്ടു. 
2023 ല്‍ രണ്ട് മരണവും നിരവധി ഗുരുതര പരുക്കുകളും പറ്റിയ അപകടങ്ങളും 2024-ല്‍ രണ്ടര മാസത്തിനകം 12  അപകടവും ഇന്നലെ ഒരു മരണവും സംഭവിച്ച സാഹചര്യത്തില്‍ മനുഷ്യ ജീവനു വില കല്‍പിച്ച് കളക്ടര്‍ നേരിട്ട് പാലാ ആര്‍.ഡി ഒ, തഹസീല്‍ദാര്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍  ഡി.വെ.എസ്.പി പാലാ മുന്‍സിപ്പാലിറ്റി, മുത്തോലി പഞ്ചായത്ത് ജനപ്രതിനിധികളും സ്ഥലത്തെ വ്യാപാര സ്ഥാപന ഉടമകളുടെയും മറ്റ് സന്നദ്ധ സംഘടകളുടെയും യോഗം വിളിച്ചു അടിയന്തര നടപടി ഉണ്ടാക്കണമെന്നാണ് ആവശ്യം

 
ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പുലിയന്നൂര്‍ ജംഗ്ഷന് സമീപം, റോഡിലെ ആശാത്രീയത മൂലം വാഹന അപകടങ്ങള്‍ പതിവായതിനാല്‍ ഈ ഭാഗത്തെ അപകടങ്ങള്‍ കുറയ്ക്കുന്നതിന് മീനച്ചില്‍ താലൂക്ക് വികസന സമിതിയില്‍ പ്രശ്‌നം ഉന്നയിച്ചിരുന്നതും, തുടര്‍ന്ന് വിഷയത്തിന് പരിഹാരം കാണുന്നതിന്, ഇവിടെ ഭാഗത്ത് പഠനം നടത്തി റോഡ് സുരക്ഷ ഉറപ്പാക്കി അനുയോജ്യമായ റോഡ് ഡിസൈന്‍ ലഭ്യമാക്കുന്നതിന് നാറ്റ്പാകിന് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് കത്ത് അയച്ചിരുന്നതും, തുടര്‍ന്ന് 13/10/2023  ല്‍ നാറ്റ്പാക് അധികൃതരുമായി പൊതുമരാമത്ത് വകുപ്പ് സംയുക്ത പരിശോധന നടത്തിയിരുന്നതും ഈ ഭാഗത്ത് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് അനുയോജ്യമായ റോഡ് ഡിസൈന്‍ തയ്യാറാക്കുന്നതിന് ആവശ്യമായ ട്രാഫിക് വോളിയം പഠനം നടത്തുന്നതിന് നാറ്റ്പാക് പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.പക്ഷേ തുടര്‍നടപടികളൊക്കെ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണെന്ന് ജോയി കളരിക്കൽ ചൂണ്ടിക്കാട്ടി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments