പാലാ കടപ്പാട്ടൂര്‍ ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ഒരുക്കങ്ങളായതായി ഭാരവാഹികളായ സി.പി. ചന്ദ്രന്‍ നായര്‍, വി.എസ്. ശശികുമാര്‍, സാജന്‍ ജി. ഇടച്ചേരില്‍ എന്നിവര്‍ അറിയിച്ചു.
ഏപ്രില്‍ 9 നാണ് കൊടിയേറ്റുത്സവം. രാവിലെ 7.45 നും 8.15നും മധ്യേ തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠന്‍ നാരായണന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. വൈകിട്ട് ചുറ്റുവിളക്ക്, ഭഗവത്ഗീതാ പാരായണം എന്നിവയുണ്ട്. 12 ന് പ്രസാദമൂട്ട്, വൈകിട്ട് 6.15 ന് ദീപാരാധന, ചുറ്റുവിളക്ക്, 7 ന് കൈകൊട്ടിക്കളി, 7.30 ന് കിഷോര്‍ വര്‍മ്മ നയിക്കുന്ന ഗാനമേള.
10-ാം തീയതി രാവിലെ 10 ന് ഉത്സവബലി, 10ന് ഭക്തിഗാനസുധ, 12 മുതല്‍ തിരുവാതിരകളി, 12.30 ന് ഉത്സവബലി ദര്‍ശനം, പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 6.45 ന് ദീപാരാധന, ചുറ്റുവിളക്ക്, 7 ന് വീരനാട്യം, 7.45 ന് തിരുവാതിരകളി, 8.30 ന് നാട്യസമര്‍പ്പണം, 9ന് കൊടിക്കീഴില്‍ വിളക്ക്.
11-ാം തീയതി രാവിലെ 9.30 ന് ഉത്സവബലി, 10ന് ഭക്തിഗാനസുധ, 12 മുതല്‍ തിരുവാതിരകളി, 12.30 ന് ഉത്സവബലി ദര്‍ശനം, പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 6.45 ന് ദീപാരാധന, ചുറ്റുവിളക്ക്, 7ന് ക്ലാസിക്കല്‍ ഡാന്‍സ്, 7.15 ന് തിരുവാതിരകളി, 7.45 ന് തിരുവാതിരകളി, 8.30 ന് വയലിനിസ്റ്റ് മാളവിക എം.ആര്‍.കെ.യുടെ നേതൃത്വത്തില്‍ മെഗാ ഫ്യൂഷന്‍ നൈറ്റ്, 9ന് വിളക്കിനെഴുന്നള്ളത്ത്.
12-ാം തീയതി രാവിലെ 9.30 ന് ഉത്സവബലി, 10ന് ഭക്തിഗാനസുധ, 12 മുതല്‍ തിരുവാതിരകളി, 12.30 ന് ഉത്സവബലി ദര്‍ശനം, പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 6.45 ന് ദീപാരാധന, ചുറ്റുവിളക്ക്, 7ന് തിരുവാതിരകളി, 7.30 ന് ശാസ്ത്രീയ നൃത്തസന്ധ്യ, 9 ന് വിളക്കിനെഴുന്നള്ളത്ത്
13-ന് രാവിലെ 10 ന് ഉത്സവബലി, 10ന് ഓട്ടന്‍തുള്ളല്‍, 12 മുതല്‍ തിരുവാതിരകളി, 12.30 ന് ഉത്സവബലി ദര്‍ശനം, പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 6.45 ന് ദീപാരാധന, ചുറ്റുവിളക്ക്, വൈകിട്ട് 6.30 ന് ദേശവിളക്ക്, എഴുന്നള്ളത്ത്, 6.30 ന് തിരുവാതിരകളി, 7.15 ന് സംഗീതസദസ്സ്, 8.30 ന് നാട്യാര്‍പ്പണം, 10 ന്
വിളക്കിനെഴുന്നള്ളത്ത്
14ന് രാവിലെ 10 ന് ഉത്സവബലി, 10ന് ഓട്ടന്‍തുള്ളല്‍, 12 മുതല്‍ തിരുവാതിരകളി, 12.30 ന് ഉത്സവബലി ദര്‍ശനം, പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, വേല, സേവ, 6.45 ന് ദീപാരാധന, ചുറ്റുവിളക്ക്, വൈകിട്ട് 6.30 ന് ദേശവിളക്ക്, എഴുന്നള്ളത്ത്, 7.30ന് ഫ്യൂഷന്‍ ഡാന്‍സ്, 8 ന് തിരുവാതിരകളി, 9ന് സംഗീത സദസ്സ്, 10 ന് വലിയവിളക്ക്.
15ന് രാവിലെ 8 ന് ശ്രീബലി എഴുന്നള്ളത്ത്, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 6.45 ന് ദീപാരാധന, ചുറ്റുവിളക്ക്, 7.30 ന് തിരുവാതിരകളി, 8 ന് ഭക്തിഗാനസുധ, 9ന് പള്ളിനായാട്ട് എഴുന്നള്ളത്ത്.
16-നാണ് ആറാട്ടുത്സവം. രാവിലെ 9 ന് മൃദംഗലയവിന്യാസം, 10 ന് ആറാട്ടുകച്ചേരി - ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യര്‍, 12ന് ആറാട്ടുസദ്യ, 12.30 ന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് 6 ന് ആറാട്ടുബലി, കൊടിയിറക്ക്, 6.45 ന് തിരുവാതിരകളി, 8 ന് ആറാട്ടുകടവില്‍ നിന്നും തിരിച്ചെഴുന്നള്ളത്ത്, 12ന് ശാലുമേനോന്‍ അവതരിപ്പിക്കുന്ന ബാലെ എന്നിവയാണ് പ്രധാന പരിപാടികള്‍.
.jpeg)


0 Comments