സുനില്‍ പാലാ
ബൈക്കില്‍ പിന്തുടര്‍ന്നെത്തി സ്ത്രീകളുടെയും വിദ്യാര്‍ത്ഥിനികളുടെയും പുറത്തടിച്ച് പാഞ്ഞുപോകുന്ന യുവാവിനെ പാലാ പോലീസ് പിടികൂടി. മണിമല ചാമംപതാല്‍ ഇടപ്പാടികരോട്ട് ആല്‍ബിന്‍ ജോയിസ് (20) ആണ് പിടിയിലായത്. ഇയാള്‍ മുത്തോലിക്കടവ് -ചേര്‍പ്പുങ്കല്‍ റോഡിലെ ഒരു വര്‍ക്‌ഷോപ്പ് ജീവനക്കാരനാണ്.
മുത്തോലിക്കടവ് - കടപ്പാട്ടൂര്‍ റോഡിലെത്തുന്ന സ്ത്രീകളുടെ പുറത്തടിച്ച് രക്ഷപെടുന്ന ''സൈക്കോ'' യുവാവിനെക്കുറിച്ച് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതി വലയിലായതായുള്ള സൂചനയും വാര്‍ത്തയിലൂടെ പുറത്തുവിട്ടിരുന്നു.
മുത്തോലിക്കടവ് - കടപ്പാട്ടൂര്‍ റോഡിലെത്തുന്ന സ്ത്രീകളുടെ പുറത്തടിച്ച് രക്ഷപെടുന്ന ''സൈക്കോ'' യുവാവിനെക്കുറിച്ച് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതി വലയിലായതായുള്ള സൂചനയും വാര്‍ത്തയിലൂടെ പുറത്തുവിട്ടിരുന്നു.
സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പാലാ പൊലീസ് നടത്തിയ ഊര്‍ജ്ജിത അന്വേഷണത്തിന് ഒടുവിലാണ് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പ്രതി വലയിലായത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആദ്യ സംഭവം. മുത്തോലി സ്‌കൂളില്‍ നിന്ന് വൈകിട്ട് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ പിന്നാലെ കറുത്ത ബൈക്കിലെത്തിയ യുവാവ് പുറത്തടിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനി ഞെട്ടിത്തിരിഞ്ഞപ്പോഴേക്കും യുവാവ് കടന്നുകളഞ്ഞു. ചുരുണ്ട മുടിയുള്ള കറുത്തയാളാണ് യുവാവെന്നും ഇയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്നും വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തിയിരുന്നു.
ബുധനാഴ്ച വൈകിട്ട് മകളോടൊപ്പം വീട്ടിലേക്ക് നടന്നുപോയ വീട്ടമ്മയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മുത്തോലി വാട്ടര്‍ ടാങ്ക് കഴിഞ്ഞ് നൂറുമീറ്റര്‍ മുന്നോട്ടേക്ക് വരുമ്പോള്‍ വിജനമായ ഭാഗത്തുവച്ചായിരുന്നു ആക്രമണം. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ യുവാവ് വീട്ടമ്മയുടെ പുറത്ത് ആഞ്ഞടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ മറിഞ്ഞുവീണ വീട്ടമ്മയുടെ ബോധവും നഷ്ടപ്പെട്ടു. പിന്നീട് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയശേഷം വിട്ടയയ്ക്കുകയായിരുന്നു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments