പാലായിലെ വ്യാപാരികളുടെ നിവേദനം..... ജോസ് കെ. മാണി എം.പി. ഇടപെട്ടു. വാഗമൺ ടണലിൽ അടിഞ്ഞ മണൽ നീക്കി... വെള്ളപ്പൊക്ക ഭീഷണി ഒഴിവായി

പാലായിലെ വ്യാപാരികളുടെ നിവേദനം..... ജോസ് കെ. മാണി എം.പി.  ഇടപെട്ടു. വാഗമൺ ടണലിൽ അടിഞ്ഞ മണൽ നീക്കി... വെള്ളപ്പൊക്ക ഭീഷണി ഒഴിവായി
സ്വന്തം ലേഖകൻ
പാലായിലും സമീപപ്രദേശങ്ങളിലും മഴക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്ക ഭീഷണി ദീർഘകാല അടിസ്ഥാനത്തിൽ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാലായിലെ വ്യാപാരി -വ്യവസായികൾ കഴിഞ്ഞ മെയ് മാസത്തിൽ ജോസ് കെ. മാണി എംപിക്ക് നിവേദനം നൽകിയിരുന്നു. 
നിവേദനം കെ.എസ്.ഇ.ബിക്ക് കൈമാറുകയും പ്രശ്ന പരിഹാരത്തിനായി പഠനം നടത്തുകയും ചെയ്തു. ഇതിൻ്റെ അടിസ്ഥാനത്തിൽ യഥാർത്ഥ കാരണം കണ്ടെത്തിയതായി ബോർഡ് ജോസ് കെ. മാണി എം പിയെ അറിയിച്ചു.
വാഗമണ്ണിലെ അറവുകാട്, കുളമാവ് ടണലിൽ കാലങ്ങളായി അടിഞ്ഞുകൂടിയ മണൽ മൂലം ഒഴുക്ക് തടസ്സപ്പെട്ട് വാഗമണ്ണിലുള്ള ചെക്ക്ഡാം കവിത്തൊഴുകുമ്പോഴാണ് മീനച്ചിലാറ്റിൽ വലിയ വെള്ളപ്പൊക്കമുണ്ടാക്കുന്നത്. തുടർ നടപടിയായി കെ എസ് ഇ ബി, താലൂക്ക് റവന്യൂ ഡിവിഷൻ തലങ്ങളിലുള്ള ദുരന്ത നിവാരണ സമിതികളുടെയും പ്രവർത്തനവും എംപിയുടെ ഇടപെടലും മൂലം ടണലിലുള്ള മണൽ നീക്കി ഒഴുക്ക് ക്രമീകരിച്ചതായും കെ എസ് ഇ ബി അറിയിച്ചു. 
പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസത്തെ കനത്തമഴയിൽ മീനച്ചിലാറ്റിലെ വെള്ളപ്പൊക്ക ഭീഷണി ഒഴിവായതായും അധികൃതർ അറിയിച്ചു.  ചെക്ക്ഡാം, ടണൽ പദ്ധതി മൂലം വേനൽകാലത്ത് മീനച്ചിലാറ്റിൽ ജലലഭ്യത കുറയുന്ന സാഹചര്യവുമുണ്ട്. ചെക്ക്ഡാമിൽ ഒരു വാൽവ് സംവിധാനം സ്ഥാപിച്ച് പ്രവർത്തിപ്പിച്ചാൽ ജലദൗർലഭ്യത്തിന് പരിഹാരമാകുമെന്നും വ്യാപാരികൾ അഭിപ്രായപ്പെട്ടു. വ്യാപാരികൾക്ക് വേണ്ടി ജയേഷ് പി. ജോർജ്ജ്, ജോസ് ജോസഫ് ചെറുവള്ളിൽ, തോമസ് പീറ്റർ, അനൂപ് ജോർജ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments