സാധാരണക്കാർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ തൃക്കുന്നപ്പുഴയില്‍ ക്ലിനിക്കുമായി ഡോ.വന്ദനാ ദാസിന്റെ മാതാപിതാക്കൾ

 

സാധാരണക്കാർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ തൃക്കുന്നപ്പുഴയില്‍ ക്ലിനിക്കുമായി ഡോ. വന്ദനാ ദാസിന്റെ മാതാപിതാക്കള്‍.വന്ദന കൊല്ലപ്പെട്ട് ഒരു വർഷത്തിന് ശേഷമാണ് മകളുടെ ആഗ്രഹം പോലെ മോഹൻദാസും വസന്തകുമാരിയും ചേർന്ന് ക്ലിനിക്ക് നിർമിച്ചത്.
 ഇതിന് ഉപയോഗിച്ചതാകട്ടെ ഏകമകളുടെ വിവാഹത്തിനായി കരുതിവെച്ച പണവും.തൃക്കുന്നപ്പുഴയില്‍ വസന്തകുമാരിക്ക് കുടുംബ ഓഹരിയായി ലഭിച്ച ഭൂമിയിലണ് ക്ലിനിക്ക് ഉയരുന്നത്.
 മുമ്പുണ്ടായിരുന്ന കെട്ടിടം ഡോ. വന്ദനദാസ് മെമ്മൊറിയില്‍ ക്ലിനിക്ക് എന്ന പേരില്‍ പുതുക്കി പണിയുകയായിരുന്നു. ചിങ്ങമാസത്തില്‍ ഉദ്ഘാടനം എന്ന ലക്ഷ്യത്തോടെ ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ക്ലിനിക്കിന്റെ രജിസ്ട്രേഷനും ലൈസൻസും അടക്കമുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാകാനുണ്ട്.
 തൃക്കുന്നപ്പുഴയില്‍ സാധാരണക്കാർക്കായി ക്ലിനിക്ക് എന്ന ആഗ്രഹം വന്ദന മാതാപിതാക്കളോട് പങ്കുവെച്ചിരുന്നു. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും സൗജന്യ സേവനം നടത്താനായിരുന്നു ഉദ്ദേശം. എന്നാല്‍ ആഗ്രഹം പൂർത്തിയാകും മുമ്പ് വന്ദന കൊല്ലപ്പെട്ടു. ഇതോടെ മകളുടെ ഓർമ നിലനിർത്താൻ ആതുരാലയം നിർമിക്കാൻ മാതാപിക്കാള്‍ തീരുമാനിക്കുകയായിരുന്നു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments