കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും


കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയ്ക്ക് നാലുവര്‍ഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ. സൂര്യനെല്ലി എച്ച്എംഎല്‍ എസ്റ്റേറ്റില്‍ അപ്പര്‍ സൂര്യനെല്ലി ഡിവിഷനില്‍ ആറു മുറി ലയത്തില്‍ പാണ്ടിരാജിനെ (42) യാണ് തൊടുപുഴ എന്‍ഡിപിഎസ് സ്‌പെഷല്‍ കോടതി ജഡ്ജി കെ.എന്‍. ഹരികുമാര്‍ ശിക്ഷിച്ചത്. പിഴ

 അടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2019 സെപ്റ്റംബര്‍ 25 ന് സൂര്യനെല്ലി -കൊളുക്കുമല റോഡില്‍ മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിന് സമീപത്താണ് നാലു കിലോ കഞ്ചാവുമായി പ്രതി പിടിയിലായത്. ഇടുക്കി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന

 ടി.എന്‍.സുധീറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇടുക്കി അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ആയിരുന്ന ടി.എ. അശോക് കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി എന്‍ഡിപിഎസ് കോടതി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി. രാജേഷ് ഹാജരായി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments