എംസി റോഡിൽ പന്തളം കുളനട ജംക്ഷന് സമീപം വാഹനങ്ങളുടെ കൂട്ടയിടി



 എംസി റോഡിൽ പന്തളം കുളനട ജംക്ഷന് സമീപം വാഹനങ്ങളുടെ കൂട്ടയിടി. പന്തളം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രക്കിൽ എതിർ ഭാഗത്ത് നിന്നും വന്ന നാഷണൽ പെർമിറ്റ് ലോറി ഇടിച്ചു സമീപത്തേ കടയിലേക്ക് കയറി. ഈ സമയത്ത് ട്രക്കിൻ്റെ പിന്നിൽ വന്ന രണ്ട് കാറുകൾ അപകടത്തിൽപ്പെടുകയാ യിരുന്നു.


 രാവിലെ 7 മണിയോടെ കുളനട ഇന്ത്യൻ ഓയിൽ പമ്പിന് സമീപം ആണ് അപകടം . അപകടത്തിൽ ലോറിയുടെയും ട്രക്കിൻ്റെയും കാറിൻ്റെ ഡ്രൈവർമാർ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു  ഇവരെ രണ്ടു പേരെ അടൂർ ഗവ. ആശുപത്രിയിലും ഒരാളെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എം സി റോഡിൽ ഈ ഭാഗം സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാർ പറയുന്നു. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments