വെള്ളികുളം പള്ളിയിൽ പിതൃദിനാചരണം മെയ് 25 ഞായർ.
വെള്ളികുളം ഇടവകയിൽനീ 25 ഞായറാഴ്ച പിതൃദിനാചരണം നടത്തും.പിതൃ വേദി യൂണിറ്റ് പ്രസിഡൻ്റ് ജിജി വളയത്തിൽ മീറ്റിംഗിൽ അധ്യക്ഷത വഹിക്കും.വികാരി ഫാ.സ്കറിയ വേകത്താനം പിതൃദിനാചരണം ഉദ്ഘാടനം ചെയ്യും.ബേബി കരോട്ടുപുള്ളോലിൽ ആമുഖപ്രഭാഷണം നടത്തും.ടോമി കൊച്ചുപുരക്കൽ, സിസ്റ്റർ മെറ്റി ജോസ് സി.എം.സി,വർക്കിച്ചൻ മാന്നാത്ത്,ജോജോ തുണ്ടത്തിൽ. തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.
"പിതാക്കന്മാരുടെ കർത്തവ്യങ്ങളും നൂറ്റാണ്ടിലെ വെല്ലുവിളികളും" എന്ന വിഷയത്തെക്കുറിച്ച് രാമപുരം മാർ ആഗസ്തീനോസ് കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ. ജോസഫ് ആലഞ്ചേരിൽ ക്ലാസ് നയിക്കും.സമ്മേളനത്തിൽ ഏറ്റവും പ്രായം കൂടിയ പിതാവിനെ ആദരിക്കും.
തുടർന്ന് ചർച്ച, കലാപരിപാടികൾ, സ്നേഹവിരുന്ന് .ജയ്സൺ വാഴയിൽ , സണ്ണി കണിയാംകണ്ടത്തിൽ,ജോബി നെല്ലിയേക്കുന്നേൽ ,തോമസ് വള്ളിയാംതടത്തിൽ, സാജൻ തോട്ടപ്പള്ളിൽ,സുനിൽ മുതുകാട്ടിൽ, ഷിബു കിടക്കേമുറിയിൽതുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
0 Comments