ഏലപ്പാറ ചപ്പാത്തിലെ പെട്രോള്‍ പമ്പില്‍ എത്തിയ വനിതകള്‍ക്ക് ശൗചാലയം സൗകര്യം നല്‍കാന്‍ തയ്യാറായില്ല

 

  ഏലപ്പാറ ചപ്പാത്തിലെ പെട്രോള്‍ പമ്പില്‍ എത്തിയ വനിതകള്‍ക്ക് ശൗചാലയം സൗകര്യം നല്‍കാന്‍ തയ്യാറായില്ല. ഇന്നു രാവിലെയായിരുന്നു സംഭവം. മടത്തുംപാറ ഫ്യൂവല്‍സ് എന്ന ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിലാണ് സ്ത്രീകള്‍ ആവശ്യപ്പെട്ടിട്ടും ശൗചാലയം തുറന്നു നല്‍കാന്‍ തയാറാകാതിരിന്നത്. ഒപ്പമുണ്ടായിരുന്നവര്‍ എന്തുകൊണ്ട് നിങ്ങള്‍ സ്ത്രീകള്‍ക്കു ശൗചാലയം തല്‍കുന്നില്ലെന്നു ചോദിക്കുന്നുണ്ടെങ്കിലും പമ്പ് ജീവനക്കാര്‍ മറുപടി പറയുന്നില്ല. 


ആഴ്ചകള്‍ക്കു മുന്‍പാണ് ഇത്തരത്തില്‍ ശൗചാലയം തുറന്നു നല്‍കാതിരുന്ന നല്‍കാതിരുന്ന കോഴിക്കോട് പയ്യോളിയിലുളള തെനംകാലില്‍ പെട്രോള്‍ പമ്പ് ഉടമയ്‌ക്കെതിരെ  165000 രൂപ പിഴ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി വിധിച്ചത്. ഉടമക്കെതിരെ ഏഴകുളം ഈരകത്ത് ഇല്ലം വീട്ടില്‍ അധ്യാപികയായ സി.എല്‍. ജയകുമാരിയുടെ പരാതിയിലായിരുന്നു അന്നത്തെ നടപടി. 



 സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ അപമാനിക്കുകയും ടോയ്‌ലറ്റ് തുറന്നു നല്‍കാന്‍ തയ്യാറാകാതെ തന്റെ അവകാശം നിഷേധിക്കുകയും ചെയ്തതിനെതിരെയാണ് അധ്യാപിക കമ്മീഷനില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. പെട്രോള്‍ പമ്പ് അനുവദിക്കുമ്പോള്‍ ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ആവശ്യമാണ്. ഇവ പൊതു ജനങ്ങള്‍ക്കു ഉപയോഗിക്കാന്‍ തുറന്നു നല്‍കുകയും വേണമെന്നാണ് ചട്ടം. എന്നാൽ പല ഇടങ്ങളിലും ഇവ പാലിക്കപ്പെടുന്നില്ല. ശൗചാലയ സൗകര്യം ആവശ്യപ്പെട്ടാൽ ജീവക്കാർ ദേഷ്യപ്പെടുന്ന സംഭവങ്ങളും നിരന്തരം ഉണ്ടാകാറുണ്ട്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments