ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി, മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കടനാട് പഞ്ചായത്തിൽ അഞ്ച് മിനി മാസ്റ്റ് ലൈറ്റുകൾ കൂടി സ്ഥാപിച്ചു.


ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കടനാട് പഞ്ചായത്തിൽ അഞ്ച് മിനി മാസ്റ്റ് ലൈറ്റുകൾ കൂടി സ്ഥാപിച്ചു.2024- 25 സാമ്പത്തികവർഷം അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. മൂന്നുവർഷ ഗ്യാരണ്ടിയോടു കൂടിസംസ്ഥാന ഗവൺമെൻറ് അംഗീകൃത ഏജൻസിയായ കേരള ഇലക്ട്രിക്കൽ ലിമിറ്റഡ് ആണ് ലൈറ്റുകൾ സ്ഥാപിച്ചത്. 150 വാട്സിന്റെ 3 എൽ.ഇഡി ലൈറ്റ് സെറ്റുകളാണ് ഓരോ മിനി മാസ്റ്റ് ലൈറ്റിലും ഉള്ളത്.


പഞ്ചായത്ത് പ്രസിഡൻറ് ജിജിതമ്പിയുടെഅധ്യക്ഷതയിൽ വിവിധ സ്ഥലങ്ങളിൽ ചേർന്ന യോഗങ്ങളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു. കാവുംകണ്ടം പള്ളി വികാരി ഫാദർ ഫ്രാൻസിസ് ഇടത്തിനാൽ പഞ്ചായത്ത് മെമ്പർമാരായ ജയ്സി സണ്ണി, ബിന്ദു ജേക്കബ്, മെർലി റൂബി ജയ്സൺ, സിബി ചക്കാലയ്ക്കൽ, ബെന്നി ഈ രൂരിക്കൽ, ബേബി ഉറുമ്പുകാട്ട്, മത്തച്ഛൻ ഉറുമ്പുകാട്ട്, ജോസുകുട്ടി പീടികമല, 


പ്രസാദ് വടക്കേട്ട്, വിൻസൻറ് , രാജു ഇല്ലിമൂട്ടിൽ,അനി , റോയി കോഴിക്കോട്, തമ്പി ഉപ്പുമാക്കൽ, കുട്ടായി കുറുവത്താഴെ, ഷിനു അഴകം പറമ്പിൽ, അപ്പച്ചൻ മൈലക്കൽ , ലിസിസണ്ണി, ബെന്നി ചക്കാല, പ്രദീപ് ഔസേപ്പറമ്പിൽ, ഗിരീഷ് ,ജോയ് പൂതക്കുഴി, റോജൻ കുറുന്താനത്ത്, അപ്പച്ചൻ താഴെപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments