പ്ലസ് വണ്‍ പ്രവേശനം മുതല്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ ഭാവി പ്ലാനിങ് ആരംഭിച്ചു കഴിഞ്ഞു. ...അര്‍ഹത നേടിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും സീറ്റ് ലഭിക്കുമെന്നു ഉറപ്പുനല്കി സര്‍ക്കാര്‍

  

പ്ലസ് വണ്‍ പ്രവേശനം മുതല്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ ഭാവി പ്ലാനിങ് ആരംഭിച്ചു കഴിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അര്‍ഹത നേടിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും സീറ്റ് ലഭിക്കുമെന്ന ഉറപ്പാണ് സര്‍ക്കാര്‍ നല്‍കുന്നത്. 
 എന്നാല്‍, തങ്ങള്‍ പ്ലാന്‍ ചെയ്ത ഭാവിക്കനുസരിച്ചുള്ള കോഴ്‌സുകള്‍ ലഭിക്കുമോയെന്ന ആശങ്കയിലാണ് വിദാര്‍ഥികള്‍.  കേരള സിലബസില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 46 കോമ്പിനേഷനുകളാണ് ഉള്ളത്. പ്ലസ് ടു പഠനത്തിന് പൊതുവെ 45 കോഴ്സ് കോഡുകളാണ് ശ്രദ്ധിക്കേണ്ടത്. സയന്‍സ് ഗ്രൂപ്പില്‍ 9 വിഷയ കോമ്പിനേഷനുണ്ട്ഹ്യു മാനിറ്റീസ് ഗ്രൂപ്പില്‍ 32 വിഷയ കോമ്പിനേഷനും. കൊമേഴ്‌സ് താല്‍പ്പര്യമുള്ളവര്‍ക്ക് 4 കോമ്പിനേഷനുമുണ്ട്. 


മെഡിക്കല്‍, എന്‍ജിനിയറിങ്, മറ്റ് ശാസ്ത്രപഠന മേഖലകളില്‍ ഉപരിപഠനാവസരം തേടുന്നവർ സയന്‍സ് ഗ്രൂപ്പിലെ കോമ്പിനേഷനുകളാണ് തെരഞ്ഞെടുക്കുക. മെഡിക്കല്‍, എന്‍ജിനിയറിങ് പഠനം ലക്ഷ്യമിടുന്നവര്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്സ്, ബയോളജി വിഷയങ്ങള്‍ അടങ്ങിയ കോമ്പിനേഷൻ തെരഞ്ഞെടുത്ത് പഠിക്കണം. മെഡിക്കല്‍ പ്രവേശനം മാത്രം ലക്ഷ്യമിടുന്നവര്‍ക്ക് സയന്‍സില്‍ മാത്സ് ഒഴിവാക്കിയുള്ള കോമ്പിനേഷനുകളുമുണ്ട്. ബാങ്കിങ്, ധന, ഇന്‍ഷുറന്‍സ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് കൊമേഴ്‌സ് ഗ്രൂപ്പിലെ കോമ്പിനേഷനുകള്‍ തെരഞ്ഞെടുക്കാം. ഇഷ്ട കോമ്പിനേഷനുകളുള്ള സ്‌കൂളുകള്‍ തെരഞ്ഞെടുത്ത് പ്രവേശനം ഉറപ്പാക്കാന്‍ ഏകജാലകത്തിലൂടെയുള്ള അപേക്ഷാ സമര്‍പ്പണഘട്ടത്തില്‍ ശ്രദ്ധിക്കണം.  www.hscap.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് പ്രവേശനവും അലോട്ട്മെന്റും. സ്‌കൂളുകളും കോഴ്സ് കോഡുകളും അറിയാന്‍ വെബ്സൈറ്റില്‍ 'സ്‌കൂള്‍ ലിസ്റ്റ്' ക്ലിക്ക് ചെയ്ത് ജില്ലയുടെ പേര് നല്‍കിയാല്‍ സ്‌കൂളുകളുടെ പേരും അവിടെയുള്ള കോഴ്സുകളുടെ കോഡ് സഹിതമുള്ള വിവരങ്ങളും ലഭിക്കും. 


എന്നാല്‍, ഇക്കുറി വിജയശതമാനം ഉയര്‍ന്നതാണ് വിദ്യാര്‍ഥികളെ ആശങ്കയിലാക്കുന്നത്. ഇതോടെ ഇഷ്ടപ്പെടുന്ന സീറ്റ് കിട്ടുന്നതിന് ഭാഗ്യം കൂടി തണുയ്‌ക്കേണ്ട അവസ്ഥയുണ്ട്. ഇഷ്ടപ്പെട്ട വിഷയം കിട്ടിയില്ലെങ്കില്‍ തങ്ങള്‍ പ്ലാന്‍ ചെയ്തതെല്ലാം വെറുതേ ആകുമോയെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍ക്ക്. അതേ സമയം, മാര്‍ക് കുറഞ്ഞ വിദ്യാര്‍ഥികളെ മാതാപതിക്കള്‍ സമ്മര്‍ദത്തിലാക്കുന്ന അവസ്ഥയും ഉണ്ട്. മാര്‍ക് കുറഞ്ഞതോടെ ഭാവി അവസാനിച്ചു എന്ന തരത്തലയാണ് ചിലര്‍ കുട്ടികളോട് പെരുമാറുന്നത്. ഇതു കുട്ടികളില്‍ കടുത്ത മാനസിക പിരിമുറുക്കം സൃഷ്ടിക്കുകയാണ്. ഈ പ്രവണത ശരിയല്ലെന്നും വിദഗ്ധർ പറയുന്നു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments