വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് പിടിയില്‍.


വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് പിടിയില്‍. 

കുവൈറ്റിലേക്ക് വീസ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഒന്‍പതു പേരില്‍ നിന്ന് 15,50,000 രൂപ തട്ടിയെടുത്ത കേസില്‍ ആലപ്പുഴ കുമരങ്കരി ശാരീഭവനില്‍ എസ്. ശരത്താണ് (35) പിടിയിലാണ്. 

കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് തട്ടിപ്പ് അരങ്ങേറിയത്. തൊടുപുഴ സ്വദേശികളായ ശരത്കുമാര്‍, അക്ഷയ്കുമാര്‍ എന്നിവരെയാണ് കുവൈറ്റ് വീസ നല്‍കാമെന്നു പറഞ്ഞ് ശരത്ത് സമീപിച്ചത്. ഇവരില്‍നിന്നും ഇവരുടെ ഏഴു സുഹൃത്തുക്കളില്‍ നിന്നുമാണ് പണം തട്ടിയത്. 


ഒരാളില്‍നിന്ന് 1,30,000 രൂപ തട്ടിയെടുത്തതായാണ് പരാതി. പറഞ്ഞ സമയം കഴിഞ്ഞിട്ടും വീസ ലഭിക്കാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. നേരത്തേ അബുദാബിയില്‍ ജോലി ചെയ്തിരുന്ന ശരത്ത് നാട്ടിലെത്തിയാണ് തട്ടിപ്പ് നടത്തിയത്. 


തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് ഇന്നോവയടക്കമുള്ള വാഹനങ്ങള്‍ വാങ്ങിയെന്ന് പോലീസ് പറഞ്ഞു. തൊടുപുഴ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments