മഴ കൂടുമെന്ന പ്രവചനം.. റബർ കർഷകർ ആശങ്കയിൽ ...


മഴ കൂടുമെന്ന പ്രവചനം.. റബർ കർഷകർ ആശങ്കയിൽ ...

 വേനല്‍ മഴ കൂടുതലായി ലഭിച്ചതിനാല്‍ കുമിള്‍ രോഗബാധയ്ക്ക് ഇത്തവണയും സാധ്യതയെണ്ടെന്നാണ് മുന്നറിയിപ്പ്. വില 200 രൂപയ്ക്കു താഴെ നില്‍ക്കുകയാണെങ്കിലും ഇത്തവണ നിരവധി കര്‍ഷകര്‍ മഴക്കാല സംരക്ഷണമൊരുക്കി ടാപ്പിങ്ങ് ആരംഭിക്കാനുള്ള നീക്കത്തിലാണ്.  എന്നാല്‍, സംരക്ഷണമൊരുക്കി ടാപ്പിങ്ങ് ആരംഭിക്കുമ്പോഴേയ്ക്കും ഇല കൊഴിഞ്ഞാല്‍ നഷ്ടം ഇരട്ടിക്കും. മഴ ശക്തമാകുന്നതോടെ വ്യാപിക്കുന്ന കുമിള്‍ രോഗബാധയില്‍ ഇലകള്‍ കൊഴിയുന്നതും ഉത്പാദനം കുത്തനെ ഇടിയുന്നതും ഏതാനും വര്‍ഷങ്ങളായി പതിവാണ്. രോഗബാധ ഒഴിവാക്കാന്‍, കര്‍ഷകര്‍ മഴക്കാലത്തിനു മുമ്പുതന്നെ മരുന്നുതളി നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നു ബോര്‍ഡ് മുന്നറിയിപ്പ് നല്‍കുന്നു.


 പ്രതിരോധനടപടിയായി മരുന്നുതളിക്കുന്നത് മഴക്കാലത്ത് ഇലകള്‍ക്കു കുമിള്‍രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കും.  കാലവർഷം എത്തുന്നതിന് മുമ്പ് തന്നെ മരുന്നുതളി നടത്താന്‍ പ്രത്യകം ശ്രദ്ധിക്കണമെന്നും ബോര്‍ഡ് പറയുന്നു. 
 റബറിനു മികച്ച വിലയുണ്ടായിരുന്ന കാലയളവില്‍, കര്‍ഷകര്‍ തോട്ടങ്ങളില്‍ മരുന്നു തളി നടത്തിയിരുന്നു. 
 എന്നാല്‍, വില തകര്‍ന്നതോടെ മരുന്നു, വളപ്രയോഗങ്ങളില്‍ നിന്നു  കര്‍ഷകര്‍ പിന്തിരിഞ്ഞിരുന്നു. 



 പുതിയ ഇനം റബര്‍ മരങ്ങളില്‍ കുമിള്‍ രോബാധ വേഗം പടരുന്നതായുള്ള ആശങ്കയും കര്‍ഷകര്‍   പങ്കുവയ്ക്കുന്നുണ്ട്. ഏതെങ്കിലും ഒന്നോ രണ്ടോ കര്‍ഷകര്‍ മാത്രം മരുന്നു തളിച്ചതു കൊണ്ടു രോഗബാധയ്ക്കു പരിഹാരമാകുകയുമില്ല. സാധാരണ ജനുവരി - ഫെബ്രുവരി മാസങ്ങളില്‍ കൊഴിയുന്ന ഇലകള്‍, കുമിള്‍ രോഗബാധയെത്തുടര്‍ന്നു ജൂണ്‍ - ഓഗസ്റ്റ് കാലയളവില്‍ പൂര്‍ണമായി കൊഴിയുന്ന അവസ്ഥയായിരുന്നു. കുമിള്‍രോഗബാധയെത്തുടര്‍ന്നു ഇലകള്‍ നഷ്ടപ്പെടുന്നത് തോട്ടങ്ങളില്‍ 30 ശതമാനത്തിലധികം ഉത്പാദനനഷ്ടം ഉണ്ടാക്കുന്നതായാണ് റബര്‍ബോര്‍ഡിന്റെ കണക്ക്. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments