“സ്‌നേഹ നികുഞ്ജ”ത്തിൽ 12 വീടുകൾ.....സേവാഭാരതി കൂട്ടിക്കലിൽ നിർമിച്ച വീടുകൾ 23ന് സമർപ്പിക്കും


  കൂട്ടിക്കൽ പഞ്ചായത്തിൽ 2021 ഒക്ടോബർ 16ന് ഉണ്ടായ പ്രകൃതി ക്ഷോഭത്തിലും ഉരുൾപൊട്ടലിലും വീട് നഷ്‌പ്പെട്ടവർക്കായി സേവാഭാരതി നിർമ്മിച്ചു നല്കുന്ന ‘സ്നേഹനികുഞ്ജം’ വീടുകളുടെ താക്കോൽദാനം 23ന് രാവിലെ 11ന് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നിർവ്വഹിക്കും.  


 സേവാഭാരതിയുടെ ‘തലചായ്ക്കാനൊരിടം’- പദ്ധതിയിൽ പ്പെടുത്തി ഇൻഫോസിസ് ഫൗണ്ടേഷനുമായി ചേർന്നാണ് 12 വീടുകൾ നിർമ്മിച്ചത്. സ്വന്തമായി സ്ഥലമുണ്ടാ യിരുന്ന നാലു പേർക്ക് നേരത്തെ വീടുകൾ നിർമ്മിച്ചു നല്കി. ശേഷിക്കുന്ന എട്ടു കുടുംബങ്ങൾക്ക് 54 സെന്റ് ഭൂമി വാങ്ങിയാണ് വീടുകൾ നിർമ്മിച്ചത്.  


 ഓരോ വീടും 5 സെന്റ് സ്ഥലത്താണ്. ഒരു വീടിന് 9.5 ലക്ഷം രൂപയാണ് ചെലവ്. ഓരോ വീടിനും സിറ്റൗട്ട്, ഹാൾ, രണ്ടു കിടപ്പു മുറികൾ, അടുക്കള എന്നിവയുണ്ട്. രണ്ടു മുറികളും ബാത്ത് അറ്റാച്ച്ഡ് ആണ്. കൂടാതെ വീടിനു പുറത്തും ഒരു ശുചിമുറിയുണ്ട്. 


 തിങ്കളാഴ്ച കൊടുങ്ങ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ സേവാഭാരതി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ.രശ്മി ശരത് അദ്ധ്യക്ഷയാകും. ആർഎസ് എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ് സുദർശൻ സേവാ സന്ദേശം നല്കും. വാഴൂർ തീർത്ഥപാദാശ്രമം കാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥപാദർ പങ്കെടുക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ്ജ്, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ.രഞ്ജിത് വിജയഹരി, ജില്ലാ ജനറൽ സെക്രട്ടറി കെ ജി രാജേഷ് എന്നിവർ പ്രസംഗിക്കും.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments