കോട്ടയം ജില്ലാ പോലീസിന് പുതിയ ഏഴു വാഹനങ്ങള്‍.... ഡിവൈ.എസ്.പിമാര്‍ക്ക് മഹീന്ദ്ര ബൊലേറോ നിയോ... ഏറ്റുമാനൂര്‍, തിടനാട് എന്നീ സ്റ്റേഷനുകള്‍ക്ക് മഹീന്ദ്ര ബൊലേറൊ ജീപ്പും ലഭിച്ചു

 

കേരള പോലീസിനായി നല്‍കിയ പുതിയ വാഹനങ്ങളില്‍ ഏഴെണ്ണം കോട്ടയം ജില്ലാ പോലീസിന് ലഭിച്ചു. 

ജില്ലയിലെ 5 സബ് ഡിവിഷന്‍ ഡിവൈ.എസ്.പി മാര്‍ക്ക് പുതിയ മഹീന്ദ്ര ബൊലേറോ നിയോ  ആണ് ലഭിച്ചത്.  ഏറ്റുമാനൂര്‍, തിടനാട് എന്നീ സ്റ്റേഷനുകള്‍ക്ക് പുതിയ മഹീന്ദ്ര ബൊലേറൊ  ജീപ്പും ലഭിച്ചു.


 പോലീസ് പരേഡ് ഗ്രൗണ്ടില്‍ വച്ചു നടന്ന ചടങ്ങില്‍  ജില്ലക്ക് ലഭിച്ച പുതിയ വാഹനങ്ങളുടെ താക്കോല്‍ ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്  സബ് ഡിവിഷന്‍ ഓഫീസര്‍മാര്‍ക്കും സ്റ്റേഷന്‍ എസ്.എച്ച് മാര്‍ക്കും കൈമാറി. 


 ക്രമസമാധാനപാലനത്തിനും സുരക്ഷ ഉറപ്പുവരുത്താനും വിഐപി എസ്‌കോര്‍ട്ടുകള്‍ക്കുമെല്ലാമായി നെട്ടോട്ടമോടി കിതച്ചുനിന്നുപോയ വാഹനങ്ങള്‍ക്കുപകരം പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ കേരള പോലീസ് ലക്ഷ്യമിട്ടിരുന്നു. 


75.50 കോടി രൂപ വകയിരുത്തിയാണ് പലതരത്തിലുള്ള പുതിയ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ തീരുമാനിച്ചത്. പുതിയതായി വാങ്ങിയ വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments