കാഞ്ഞിരംകവല- മേലുകാവ് റോഡിന് 3.59 കോടി രൂപാ അനു വദിച്ചതായി മാണി സി. കാപ്പൻ എം.എൽ.എ.



കാഞ്ഞിരംകവല- മേലുകാവ് റോഡിന്  3.59 കോടി രൂപാ അനു വദിച്ചതായി മാണി സി. കാപ്പൻ എം.എൽ.എ.

 ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറക്ക്  ബി.എം.ബി.സി. നിലവാരത്തിലുള്ള േറാഡ് നിർമ്മിക്കുന്നതിന് 3.59 കോടി രൂപാ അനുവദിക്കുന്നതായി മാണി സി കാപ്പൻ എം.എൽ .എ പറഞ്ഞു. കാഞ്ഞിരം കവല- മേലുകാവ്  പി .ഡബ്ള്യൂ.ഡി റോഡാണ് ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തുന്നത്.


 പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന ജോലി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ആരംഭിച്ചു. മാണി സി കാപ്പൻ സ്ഥലം സന്ദർശിച്ച് നിർദ്ദേശങ്ങൾ നൽകി. ഈ റോഡ്  പൂർത്തീയാകുന്നതോടെ പാലായിൽ നിന്നും  ഉന്നത നിലവാരത്തിലുള്ള ബി.എം.ബി.സി റോഡിലൂടെ യാത്ര ചെയ്ത് ഇലവീഴാപൂഞ്ചിറയിൽ എത്താൻ കഴിയുമെന്ന് എം.എൽ.എ യൊടൊപ്പമുണ്ടായിരുന്ന നേതാക്കൾ പറഞ്ഞു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments