ബിന്ദുവിന്റെ കുടുംബത്തെ അനാഥമാക്കിയത് സർക്കാർ : ജെബി മേത്തർ എം പി


ബിന്ദുവിന്റെ കുടുംബത്തെ അനാഥമാക്കിയത് സർക്കാർ : ജെബി മേത്തർ എം പി 

  ബിന്ദു എന്ന വീട്ടമ്മയുടെ കുടുംബത്തെ അനാഥമാക്കിയതിന്റെ പരിപൂർണ്ണ ഉത്തരവാദിത്തം സർക്കാരിനെന്ന് ജെബി മേത്തർ എം പി. അപകടസ്ഥലത്തെത്തിയ മന്ത്രിമാർ സർക്കാരിന് വീഴ്ചയില്ല, കെട്ടിടത്തിൽ ആരുമില്ല എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയാണ് നടത്തിയത്. 


വിലപ്പെട്ട രണ്ടരമണിക്കൂർ ബിന്ദു മണ്ണിനടിയിൽ അകപ്പെടാൻ കാരണം മന്ത്രിമാരായ വീണ ജോർജും വാസവനും മാത്രമാണ്.  തൊട്ടടുത്തുണ്ടായിരുന്ന മുഖ്യമന്ത്രി മെഡിക്കൽ കോളേജിലേക്കെത്താൻ ആറ് മണിക്കൂർ വേണ്ടിവന്നു. 


എന്നിട്ടും ആറ് മിനിറ്റ് പോലും അവിടെ ചെലവഴിക്കാനോ അപകടസ്ഥലമോ കുടുംബത്തെയോ സന്ദർശിക്കാനോ മുഖ്യമന്ത്രിക്ക് സമയമില്ലായിരുന്നു. നിലമ്പൂരിൽ കേട്ടത് ഈ സർക്കാരിന്റെ മരണമണിയാണെന്നും ജെബി മേത്തർ എം പി പറഞ്ഞു. 



മഹിളാ കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ മഹിളാ സാഹസ് യാത്രയ്ക്ക് മരങ്ങാട്ടുപിള്ളിയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. കെപിസിസി അംഗം ജാൻസ് കുന്നപ്പള്ളി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ ആൻസമ്മ സാബു അധ്യക്ഷത വഹിച്ചു.


 മാർട്ടിൻ പന്നിക്കോട്ട്, മിനി ശശി, പ്രസീദ സജീവ്, ബെറ്റി ടോജോ, ബിന്ദു സന്തോഷ്‌കുമാർ, വിജയമ്മ ബാബു, ടി പി ഗാംഗാദേവി, അഡ്വ ജോർജ് പയസ്, കെ വി മാത്യു, ജോസ് ജോസഫ്‌ പി, ആഷിൻ അനിൽ മേലേടം, സിബു മാണി, ജോസ് പാറയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments