കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളി ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച് പിതൃവേദിയുടെ ആഭിമുഖ്യത്തിൽ ഇടവക ജനങ്ങൾക്കായി ലഹരിവിരുദ്ധ ബോധവത്ക്കരണ സെമിനാർ നടത്തി.
ജൂലൈ 6-ാം തീയതി ഞായറാഴ്ച്ച 10.30 ന് പാരീഷ് ഹാളിൽ നടന്ന സെമിനാർ വികാരി റവ ഫാ ജോസഫ് മണ്ണനാൽ ഉദ്ഘാടനം ചെയ്തു.
തുടർന്ന് ജനമൈത്രി ഈരാറ്റുപേട്ട എസ് ഐ ബിനോയി തോമസ് ലഹരി വിരുദ്ധബോധവത്ക്കരണ ക്ലാസ് നയിച്ചു. ലഹരിയിലൂടെ കുട്ടികൾ തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് സഞ്ചരിക്കുമ്പോൾ മാതാപിതാക്കൾ ജാഗ്രതയുള്ളവരായിരിക്കണമെന്നും ദൈവഭയത്തിലും മൂല്യത്തിലും അവരെ വളർത്തണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. പ്രഭാഷണത്തിനുശേഷം ഈ വർഷം പ്ലസ് റ്റുവിനും എസ്. എസ്. എൽ. സി. യ്ക്കും എ പ്ലസ് നേടിയ പ്രതിഭകളെ മെമൻ്റോ നൽകി ആദരിച്ചു.
പിതൃവേദി സെക്രട്ടറി ഡോ പ്രിൻസ് മണിയങ്ങാട്ട് സ്വാഗതവും പിതൃവേദി പ്രസിഡൻ്റ് സജി നാഗമറ്റത്തിൽ നന്ദിയും പറഞ്ഞു. ഫാ ജോസഫ് മഠത്തിപ്പറമ്പിൽ , അനിൽ ചെരിപുറം ടോണി പായിക്കാട്ട് , തങ്കച്ചൻ മുത്തുമാക്കുഴിയിൽസജി പാറശ്ശേരിയിൽ , ജോസുകുട്ടി വരിയ്ക്കമാക്കൽ എന്നിവർ സെമിനാറിന് നേതൃത്വം നൽകി .
0 Comments