ജിസ്മോൾക്കും കുട്ടികൾക്കും നീതീ ലഭ്യമാക്കണമെന്ന് അഡ്വ. ജെബി മേത്തർ എം പി
അഡ്വ. ജെബി മേത്തർ നയിക്കുന്ന കേരള സാഹസ് യാത്ര മുത്തോലിയിൽ എത്തിച്ചേർന്ന യോഗത്തിൽ പഞ്ചായത്ത് മെമ്പർ ആര്യാ സബിൻ ജിസ്മോളുടെ കുട്ടികളുടെയും കേസ് രാജ്യ സഭയിൽ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു നിവേദനം നൽകുകയും ചെയ്തു.
ജിസ്മോൾക്കും കുട്ടികൾക്കും സംഭവിച്ചപോലെ ഇനി ഒരു കുടുംബത്തിലും സംഭവിക്കരുതെന്നും സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന സർക്കാർ സ്ത്രീകൾക്കും കുട്ടികൾക്കും യാതൊരു സുരേഷിതത്വ നൽകാതെ ലഹരി മഫിയാക്ക് കുട്ടുനിൽക്കുകയുമാണ് ചെയ്യുന്നതെന്ന് അഡ്വ. ജെബി മേത്തർ എം പി. പറഞ്ഞു.
സാഹസ് യാത്രയുടെ ഉദ്ഘാടനം അഡ്വ. ടോമി കല്ലാനി നിർവഹിച്ചു ബെറ്റി ടോജോ,എ ൻ സുരേഷ്,ബിബിൻ രാജ്,ആനി ബിജോയ്,ആര്യാ സബിൻ, അനുപമ വിശ്വനാഥ്, പുത്തൂർ പരമേശ്വരൻ, സെബാസ്റ്റൺ ഗണപതിപ്ലക്കേൽ,തങ്കമ്മ തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments