മുട്ടം വഴി പാലായ്ക്ക് അനുവദിച്ചിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസ് റദ്ദ് ചെയ്തത് യാത്രക്കാർക്ക് ദുരിതമാകുകയാണ്. 12.10ന് തൊടുപുഴയിൽ നിന്ന് ആരംഭിച്ച് 12.35ന് മുട്ടത്തെത്തി 12.40ന് പാലായ്ക്ക് പോകുന്ന രീതിയിലായിരുന്നു സർവീസ് ക്രമീകരിച്ചിരുന്നത്. എന്നാൽ, വർഷങ്ങളായിട്ടുള്ള ഈ സർവീസ് കെ.എസ്.ആർ.ടി.സി അടുത്ത നാളിൽ റദ്ദ് ചെയ്തു.
മുട്ടത്ത് നിന്ന് പാലായ്ക്ക് 11.45നുള്ള സ്വകാര്യ ബസ് കഴിഞ്ഞാൽ പിന്നീട് 1.30നാണ് സർവീസുള്ളത്. തുടർന്ന് തുടങ്ങനാട്, നീലൂർ, കുറുമണ്ണ്, കൊല്ലപ്പള്ളി ഭാഗങ്ങളിലേക്കുള്ള കുട്ടികൾ, സ്ത്രീകൾ, വയോജനങ്ങൾ, മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി എത്തുന്ന രോഗികൾ ഉൾപ്പടെയുള്ള യാത്രക്കാർ മുട്ടത്ത് പെട്ടു പോകുന്ന അവസ്ഥയാണ്.
പ്രശ്ന പരിഹാരത്തിന് ബന്ധപ്പെട്ട അധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശത്തെ യാത്രക്കാരുടെ ആവശ്യം.
0 Comments