ലിപി സരസ്വതി പുരസ്‌കാരം ചന്ദ്രഹാസിന് സമ്മാനിച്ചു
ഭാരതത്തിന്റെ ആത്മസത്ത അറിയാനുള്ള യഥാര്‍ത്ഥ യാത്രയാണ് ഹിമാലയ തീര്‍ത്ഥാടനമെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. പറഞ്ഞു. പുണ്യമായ ഹിമാലയ യാത്രയുടെ അനുഭൂതി സ്വയം ഏറ്റുവാങ്ങുകയും അത് മറ്റുള്ളവരിലേക്ക് അക്ഷരങ്ങളിലൂടെ പകര്‍ന്നുകൊടുക്കുകയും ചെയ്ത സാഹിത്യകാരന്‍ ചന്ദ്രഹാസിന്റെ സേവനം മാതൃകാപരമാണെന്നും എം.എല്‍.എ. തുടര്‍ന്നു.
പഞ്ച കൈലാസങ്ങളും പഞ്ച കേദാരങ്ങളും നേരിട്ട് സന്ദര്‍ശിക്കാന്‍ അസുലഭ ഭാഗ്യം ലഭിച്ച ചന്ദ്രഹാസ് എഴുതിയ ''പഞ്ച കൈലാസങ്ങളിലൂടെ'' എന്ന കൃതിക്ക് കൊണ്ടുപറമ്പില്‍ കുടുംബയോഗം ഏര്‍പ്പെടുത്തിയ ലിപി സരസ്വതി പുരസ്‌കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മാണി സി. കാപ്പന്‍.
മീനച്ചില്‍ ഇടയാറ്റ് വനദുര്‍ഗ്ഗാ ഭഗവതിക്ഷേത്ര പ്രതിഷ്ഠാവാര്‍ഷിക ദിന ഉത്സവത്തോടനുബന്ധിച്ച് ചേര്‍ന്ന സാംസ്‌കാരിക സമ്മേളനത്തിലായിരുന്നു പുരസ്‌കാര വിതരണം.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ് ബി. നായര്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ സുനില്‍ പാലാ ചന്ദ്രഹാസിന് മംഗളപത്രം വായിച്ച് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ് ബി. നായര്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ സുനില്‍ പാലാ ചന്ദ്രഹാസിന് മംഗളപത്രം വായിച്ച് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി.
സാഹിത്യകാരന്‍ കെ.ബി. പ്രസന്നകുമാര്‍, ജന്‍മഭൂമി റിപ്പോര്‍ട്ടര്‍ റ്റി.എന്‍. രാജന്‍, കെ.എ. ഗോപിനാഥ്, മീനച്ചില്‍ അഗ്രികള്‍ച്ചര്‍ ഇപ്രൂവ്‌മെന്റ് ബാങ്ക് പ്രസിഡണ്ട് പ്രസാദ് കൊണ്ടൂപ്പറമ്പില്‍, വിന്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എസ്.ജയസൂര്യന്‍, ജലജാമണി പി.കെ., കെ.സി. മണികണ്ഠന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചന്ദ്രഹാസിനെ മാണി സി. കാപ്പന്‍ എം.എല്‍.എ. പൊന്നാട അണിയിച്ചാദരിച്ചു. തുടര്‍ന്ന് സാഹിത്യകാരന്‍ ചന്ദ്രഹാസ് മറുപടി പ്രസംഗം നടത്തി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments