പാലാ രൂപത ബൈബിൾ കൺവൻഷൻ പോസ്റ്റർ പ്രകാശനം.
43 മത് പാലാ രൂപത ബൈബിൾ കൺവൻഷൻ്റെ പോസ്റ്റർ പ്രകാശനകർമ്മം പാലാ രൂപതാധ്യക്ഷൻ മാർ.ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.
2025 ഡിസംബർ 19 മുതൽ 23 വരെ പാലാ സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വൈകിട്ട് 3.30 മുതൽ രാത്രി 9 മണി വരെ സായാഹ്ന കൺവൻഷനായിട്ടാണ് ക്രമികരിച്ചിരിക്കുന്നത്. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡൊമിനിക് വാളൻമനാൽ & ടീമാണ് കണവൻഷന് നേതൃത്വം നൽകുന്നത്.
കൺവൻഷൻ്റെ പ്രത്യേക ചുമതലയുള്ള വികാരി ജനറാൾ മോൺ.വെരി.സെബാസ്റ്റ്യൻ വേത്താനത്തും ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ.ജോസഫ് അരിമറ്റത്തിലും ചേർന്ന് പോസ്റ്റർ ഡിസൈനിങിൻ്റെ മേൽനോട്ടവും
കൺവൻഷൻ്റെ വിജയത്തിനായുള്ള പ്രാർത്ഥന തയ്യാറാക്കുകയും ചെയ്തു. രൂപതയിലെ എല്ലാ ഇടവകകളിലും സന്യാസഭവനങ്ങളിലും എല്ലാ ഭവനങ്ങളിലും മനോഹരമായ പോസ്റ്ററും, പിതാവിൻ്റെ ക്ഷണക്കത്തും പ്രാർത്ഥനാകാർഡും നേരിട്ട് എത്തിച്ചു കൊടുക്കും.
കൺവൻഷൻ്റെ വിജയത്തിനായുള്ള പ്രാർത്ഥന രൂപതയിലെ എല്ലാ ദൈവാലയങ്ങളിലും വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷവും എല്ലാ സന്ന്യാസഭവനങ്ങളിലും മുഴുവൻ കുടുംബങ്ങളിലും സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷവും ചൊല്ലണമെന്നും പിതാവ് ഓർമ്മിപ്പിച്ചു. കേരള കത്തോലിക്കാ സഭയുടെ ആഹ്വാനം അനുസരിച്ച് പാലാ രൂപത 2026 വർഷം സാമുദായിക ശക്തികരണ വർഷമായി ആഘോഷിക്കുന്നതായും അതിൻ്റെ ആവശ്യകതയും ആമുഖപ്രസംഗത്തിൽ പിതാവ് സൂചിപ്പിച്ചു.
ബിഷപ് ഹൗസിൽ വെച്ച് നടന്ന പ്രകാശനകർമ്മചടങ്ങിൽ വികാരി ജനറാൾ വെരി. റവ. സെബാസ്റ്റ്യൻ വെത്താനത്ത്, ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ.ജോസഫ് അരിമറ്റത്തിൽ, രൂപത പ്രൊക്കുറേറ്റർ ഫാദർ. ജോസഫ് മുത്തനാട്ട്, രൂപത ചാൻസലർ ഫാ.ജോസഫ് കുറ്റിയാങ്കൽ ഇവാഞ്ചലൈസേഷൻ അസ്സിറ്റൻ്റ് ഡയറക്ടർ ഫാ. ആൽബിൻ പുതുപ്പറമ്പിൽ, ഫാ.ജോർജ് നെല്ലിക്കുന്ന്ചെരിവ്പുരയിടം , ഫാ.നിക്സ് നരിതൂക്കിൽ,
ഫാ.മാണി കൊഴുപ്പൻകുറ്റി, ഫാ.കുര്യൻ മുക്കംകുഴിയിൽ (സെക്രട്ടറി - മാർ ജോസഫ് കല്ലറങ്ങാട്ട്) ജോർജ്ജുകുട്ടി ഞാവള്ളിൽ, സണ്ണി പള്ളിവാതിക്കൽ, പോൾസൺ പൊരിയത്ത്, സി. ആൻജോസ് SH, മാത്തുക്കുട്ടി താന്നിക്കൽ, സെബാസ്റ്റ്യൻ പയ്യാനിമണ്ഡപത്തിൽ, ഷിജു വെള്ളപ്ലാക്കൽ, രാജൻ തൈപ്പറമ്പിൽ, ബൈജു ഇടമുളയിൽ, എന്നിവർ പങ്കെടുത്തു.






0 Comments