തീക്കോയി ഗ്രാമപഞ്ചായത്തിൽ സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലന പദ്ധതി ആരംഭിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് 2025 26 വാർഷിക പദ്ധതി പ്രകാരം സ്കൂൾ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 80 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. പദ്ധതിക്കായി രണ്ട് ലക്ഷത്തി നാൽപതിനായിരം രൂപ (2,40,000/-) ഗ്രാമപഞ്ചായത്ത് ചെലവഴിക്കും.
വീഡിയോ ഇവിടെ കാണാം 👇👇👇
നീന്തൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സി ജെയിംസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജിതോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയറാണി തോമസുകുട്ടി,
ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ, അധ്യാപകൻ ജോസഫ് ജോർജ്, നീന്തൽ പരിശീലക മഞ്ജു പുറപ്പന്താനം തുടങ്ങിയവർ പങ്കെടുത്തു.




0 Comments