യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയം : മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ രൂപത യുവജനപ്രസ്ഥാനത്തിൻറെ പ്രവർത്തനങ്ങൾ പ്രശംസനീയമെന്ന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. എസ്എംവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലിയുടെ റിപ്പോർട്ട് ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗസ്റ്റ് 31, സെപ്റ്റംബർ 1, 2 തീയതികളിലായി നടത്തപ്പെട്ട യൂത്ത് അസംബ്ലിയിൽ ആത്മീയ - സാമൂഹിക - ബൗദ്ധിക മേഖലകളുമായി ബന്ധപ്പെട്ട ഗൗരവകരമായ നിരവധി ചർച്ചകൾ നടന്നിരുന്നു. അതിലെ കണ്ടെത്തലുകളും, സഭ - സംഘടന തലത്തിൽ വരേണ്ട മാറ്റങ്ങളും, നിർദ്ദേശങ്ങളും ആണ് റിപ്പോർട്ടിന്റെ ഉള്ളടക്കം.
റിപ്പോർട്ട് സമർപ്പണത്തിൽ എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡൻറ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജോയിൻറ് ഡയറക്ടർ സി. നവീന സിഎംസി, ജനറൽ സെക്രട്ടറി റോബിൻ ടി ജോസ് താന്നിമല, വൈസ് പ്രസിഡൻറ് ജോസഫ് വടക്കേൽ, സി. ആൻസ് എസ്എച്ച്, മിജോ ജോയി, എബിൻ ഷാജി, ഡോൺ ജോസഫ് സോണി എന്നിവർ സന്നിഹിതരായിരുന്നു.





0 Comments