ജൂബിലി നാടകമേള ഡിസംബര്‍ 1 മുതല്‍ 5 വരെ


ജൂബിലി നാടകമേള ഡിസംബര്‍ 1 മുതല്‍ 5 വരെ

പാലാ, അമലോത്ഭവ ജൂബിലി തിരുനാളിനോടനുബന്ധിച്ച് എല്ലാവര്‍ഷവും അച്ചായന്‍സ് ഗോള്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത് സി.വൈ.എം.എല്‍. സംഘടിപ്പിക്കുന്ന ജൂബിലി നാടകമേള ഡിസംബര്‍ 1 മുതല്‍ 5 വരെ പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. വൈകിട്ട് 7.30-ന് നാടകങ്ങള്‍ ആരംഭിക്കും. ഒന്നാം തീയതി എസ്. എഫ് നടനസഭ കൊല്ലം അവതരിപ്പിക്കുന്ന 'വിക്ടറി ആര്‍ട്‌സ് ക്ലബ്', 2-ന് നാദം കമ്മ്യൂണിക്കേഷന്‍ മലപ്പുറത്തിന്റെ 'കാഴ്ചബംഗ്ലാവ്', 3-ന് സൗപര്‍ണ്ണിക തിരുവനന്തപുരത്തിന്റെ 'താഴ്‌വാരം', 4-ന് അമ്മ തിയറ്റര്‍ വെഞ്ഞാറമൂടിന്റെ 'ഭഗത്സിംഗ് പുലിമല പി.ഒ', 5-ന് ആറ്റിങ്ങല്‍ ശ്രീധന്യയുടെ 'ആനന്ദഭൈരവി' എന്നി നാടകങ്ങള്‍ അവതരിപ്പിക്കും. നാടകമേള 1-ാം തീയതി 7.30-ന് ലോക സിനിമാ സംവിധായകന്‍ ഡൊമിനിക് അരുണ്‍ ഉദ്ഘാടനം ചെയ്യും. സി.വൈ.എം.എല്‍. പ്രസിഡന്റ് പി. ജെ. ഡിക്‌സണ്‍ അദ്ധ്യക്ഷത വഹിക്കും.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments