രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചകളിലുമായി 10-ാം ക്ലാസ് തുല്യതാ പരീക്ഷ നടത്താനുള്ള സർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്ന് കേരള പ്രൈവറ്റ് സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ


രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചകളിലുമായി 10-ാം ക്ലാസ് തുല്യതാ പരീക്ഷ നടത്താനുള്ള സർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്ന് കേരള പ്രൈവറ്റ് സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ( കെ.പി.എസ് എച്ച്.എ) ആവശ്യപ്പെട്ടു. 

മുൻവർഷങ്ങളിൽ  യാതൊരു പരാതിക്കും ഇടനൽകാതെ സാധാരണ പ്രവർത്തി ദിവസങ്ങളിൽ പ്രഥമാധ്യാപകർ ഈ ജോലി ഭംഗിയായി  നിർവഹിച്ചിരുന്നതാണ്. എന്നാൽ ഈ വർഷം പൊതു അവധി ദിവസങ്ങളിൽ പരീക്ഷ നടത്താനുള്ള സർക്കാരിൻ്റെ തീരുമാനം അംഗീകരിക്കാനാവില്ല. 

പ്രഥമാധ്യാപകരും അധ്യാപകരും ഓഫീസ് ജീവനക്കാരും ചേർന്നാണ് പരീക്ഷ നടത്തുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുന്നത് തൊഴിലാളി സർക്കാരിന് ഭൂഷണമല്ല.  ഇത് തൊഴിലാളികളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് എന്ന് യോഗം അഭിപ്രായപ്പെട്ടു.

രണ്ടാം ശനിയാഴ്ചയായ നവംബർ 8 നും ഞായറാഴ്ചകളായ നവംബർ 9, 16 എന്നീ തീയതികളിലാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

പ്രസിഡൻ്റ് വി.എം റെജിമോൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.ആർ സുനിൽകുമാർ, ട്രഷറർ കെ.കെ ഉസ്മാൻ, വൈസ് പ്രസിഡൻ്റുമാരായ ബിപിൻ ഭാസ്കർ, ജോ സെബാസ്റ്റ്യൻ, സലാം ടി,

 സെക്രട്ടറിമാരായ ജേക്കബ് അറയ്ക്കൽ, ഷാജി വർഗീസ്, വി.കെ ഫൈസൽ, വനിത ഫോറം കൺവീനർ എസ് സ്മിത, അക്കാദമിക്ക് കൗൺസിൽ കൺവീനർ എം.കെ ഗിരീഷ്, ചെയർമാൻ എം.കെ സൈനബ, ഗ്രീവൻസ് സെൽ കൺവീനർ ദിലീപ് കുമാർ, മാധ്യമ വിഭാഗം കൺവീനർ ജോബെറ്റ് തോമസ് എന്നിവർ പ്രസംഗിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments