2025 – 2026 ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പാലാ സബ്ബ് ഡിവിഷന്റെ ജില്ലാ അതിര്‍ത്തിയായ നെല്ലാപ്പാറയിലും, കാഞ്ഞിരപ്പള്ളി സബ് ഡിവിഷനിൽ പൊൻകുന്നത്തും ശബരിമല തീര്‍ത്ഥാടകര്‍ക്കായി ജില്ലാ പോലീസിന്റെ ചുക്കുകാപ്പി വിതരണം കോട്ടയം ജില്ലാ പോലീസ് മേധാവി . ഷാഹുല്‍ ഹമീദ് എ. IPS ഉദ്ഘാടനം നടത്തി.

 പ്രസ്തുത യോഗങ്ങളിൽ  പാലാ ഡെപ്യൂട്ടി പോലീസ്  സൂപ്രണ്ട്   സദന്‍ .കെ. കാഞ്ഞിരപ്പള്ളി ഡെപ്യൂട്ടി പോലീസ്  സൂപ്രണ്ട്   സാജുവർഗീസ്, രാമപുരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍   ദീപക് കെ,  പാലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍   കുര്യാക്കോസ്,  മേലുകാവ്  സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍   റെനീഷ്, കരിങ്കുന്നം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍   അഭിലാഷ്, പള്ളിക്കത്തോട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍  രാജേഷ്, കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍   ശ്യാം കുമാർ, പൊൻകുന്നം SI  ടോമിൻ ജോസ്, വ്യാപാര വ്യവസായികള്‍,  നാട്ടിലെ പ്രമുഖരായ മറ്റ് വ്യക്തികള്‍ എന്നിവര്‍ പങ്കെടുത്തിട്ടുള്ളതാണ്. 

ദീര്‍ഘ ദൂരങ്ങളില്‍ നിന്നും വാഹനങ്ങളില്‍ എത്തുന്ന അയപ്പ ഭക്തര്‍ക്ക്  വിശ്രമിച്ച്  യാത്ര തുടരുന്നതിന്  പാലാ സബ്ബ് ഡിവിഷനിലെ പോലീസ് സ്റ്റേഷനുകളില്‍ നിന്നായി എല്ലാ ദിവസവും രാത്രി കാലങ്ങളില്‍ ജില്ലാ അതിർത്തിയായ നെല്ലാപ്പാറയിൽ  ചുക്കുകാപ്പി വിതരണം നടത്തി വരുന്നതാണ്.

 പൊൻകുന്നത്ത് കാഞ്ഞിരപ്പള്ളി സബ് ഡിവിഷന്റെ ഭാഗമായി കഴിഞ്ഞ 15 വർഷമായി മണ്ഡല മകരവിളക്ക് കാലത്ത് ഭക്തർക്ക് ചുക്കുകാപ്പി വിതരണം നടത്തിവരുന്നു.
 കഴിഞ്ഞദിവസം എരുമേലി മാക്കിൽ കവലയിലും ചുക്കുകാപ്പി വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി നിർവഹിച്ചിരുന്നു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments