ഐഐഐടി കോട്ടയവും കാരിത്താസ് ആശുപത്രിയും ചേർന്ന് പൾസ് 25 എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.



ഐഐഐടി കോട്ടയവും കാരിത്താസ് ആശുപത്രിയും ചേർന്ന് പൾസ് 25 എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 

അക്കാദമിക് മികവിന് ഒപ്പം സാമൂഹിക ഉത്തരവാദിത്വവും സമർപ്പണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കോട്ടയത്തിൽ പ്രവർത്തിക്കുന്ന സാമൂഹിക ക്ലബ്ബായ ട്രെൻഡിൽസിന്റെ അഭിമുഖത്തിൽ പൾസ് 25 എന്ന പേരിൽ രക്തദാനക്യാമ്പ് നവംബർ 13ന് കോട്ടയം കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ചു ക്യാമ്പിന് .


രജിസ്ട്രാർ  ഡോക്ടർ.രാധാകൃഷ്ണൻ  കോഡിനേറ്റർമാരായ ഡോക്ടർ.ജോൺപോൾ മാർട്ടിൻ ഡോക്ടർ.ഭാഗ്യരാജ് ടി എന്നിവരുടെ മാർഗനിർദ്ദേശത്തിൽ വിദ്യാർത്ഥി കോഡിനേറ്റർമാരായ വസീം ഇർഫാൻ സഞ്ജയൻ ആർ എന്നിവർ നേതൃത്വം നൽകി. 120 ഓളം വിദ്യാർത്ഥികളും അധ്യാപകരും ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നടത്തി . നിരവധി ജീവനുകൾക്ക് ആശ്വാസമായ ഒരു മഹത്തായ പ്രവർത്തനമായി പരിപാടി മാറി. 

അക്കാദമിക് രംഗത്തോടൊപ്പം സാമൂഹികസേവനത്തെയും സമൂഹ ബന്ധങ്ങളെയും  പ്രോത്സാഹിപ്പിക്കുന്നതിൽ  IIIT കോട്ടയം എന്നും മുൻപന്തിയിലാണ് . ഭാവിയിലും ഇത്തരം പരിപാടികൾ കോളേജിലും ,പുറത്തായും സംഘടിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി  IIIT കോട്ടയം മുന്നോട്ട് പോകുകയാണ്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments