അഖില കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം നവംബർ 28 ന്.
പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അഖിലകേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം 'ടെക് ക്വസ്റ്റ് -2025 സീസൺ 2' സംഘടിപ്പിക്കുന്നു.
നവംബർ 28 വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് മത്സരം ആരംഭിക്കുക. സ്കൂൾ മാനേജർ വെരി.റവ. ഫാ. ജോർജ് വേളുപ്പറമ്പിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ വച്ച് പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസി സെക്രട്ടറി വെരി. റവ. ഫാ. ജോർജ് പുല്ലുകാലായിൽ മത്സരം ഉദ്ഘാടനം ചെയ്യും.
ഹൈസ്കൂൾ,യു.പി. വിഭാഗങ്ങൾക്കായി പ്രത്യേകം സംഘടിപ്പിച്ചിരിക്കുന്ന മത്സരത്തിൽ കേരള സ്റ്റേറ്റ് സിലബസ് പിന്തുടരുന്ന ഗവൺമെന്റ്, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്ക് പങ്കെടുക്കാം. ഹൈസ്കൂൾ,യു.പി. വിഭാഗങ്ങളിൽ നിന്നായി ഒരു സ്കൂളിൽ നിന്ന് രണ്ട് വീതം ടീമുകൾക്ക് പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കും. പ്രാഥമിക റൗണ്ട് എഴുത്ത് പരീക്ഷയിൽ വിജയിക്കുന്ന നാല് ടീമുകൾക്ക് ഫൈനൽ റൗണ്ടിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനം കരസ്ഥമാക്കുന്നവർക്ക് യഥാക്രമം 5000, 3000, 2000, 1000 രൂപ വീതം ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.
ഇരുവിഭാഗങ്ങളിൽ നിന്നും ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുന്ന ടീമുകളുടെ തൊട്ടടുത്തു വരുന്ന ആറ് ടീമുകൾക്ക് പ്രത്യേക ക്യാഷ് പ്രൈസ് നൽകുന്നതാണ്. കൂടാതെ പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റും ലഭിക്കും.
മുൻവർഷത്തെതിൽ നിന്നും വ്യത്യസ്തമായി ചോദ്യഘടന പരിഷ്കരിച്ചിട്ടുണ്ട്.
കേരള സംസ്ഥാനവുമായി ബന്ധപ്പെട്ട പൊതുവിജ്ഞാനം, 2025 ഒക്ടോബർ 20 മുതൽ നവംബർ 20 വരെ പ്രസിദ്ധീകരിക്കുന്ന മലയാള ദിനപത്രങ്ങളിലെ വാർത്തകൾ എന്നിവയ്ക്ക് പ്രാധാന്യം കൊടുത്താണ് ചോദ്യങ്ങൾ തയ്യാറാക്കുന്നത്.
എസ്കോർട്ടിങ്ങ് സ്റ്റാഫിന് പ്രത്യേക സമ്മാനങ്ങളും,മത്സരാർഥികൾക്കും എസ്കോർട്ടിങ്ങ് സ്റ്റാഫിനും ലഘുഭക്ഷണവും ലഭിക്കുന്നതാണ്. ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുന്ന ടീമുകൾക്കും എസ്കോർട്ടിങ് സ്റ്റാഫിനും ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
മത്സരത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള സമയം നവംബർ 25 ചൊവ്വാഴ്ച വൈകുന്നേരം 8 മണി വരെയാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രാവൽ ഏജൻസി ഗ്രൂപ്പായ ജേർണി. കോം ആണ് മത്സരം സ്പോൺസർ ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾക്കായി താഴെ തന്നിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
85478 52078
9496500280
90485 21125






0 Comments