രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും 'ഇന്നോവ 2K25' .


രാമപുരം കോളേജിൽ  ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും  'ഇന്നോവ 2K25' .

രാമപുരം മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി & ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റുകളുടെ ആഭിമുഖ്യത്തിൽ ഐ ക്യൂ എ സി യുടെ സഹകരണത്തോടെ ദേശീയ സെമിനാറും പ്രൊജക്റ്റ് പ്രദർശനവും  'ഇന്നോവ 2K25' നവംബർ 28  ന്  കോളേജിൽ നടത്തപ്പെടുന്നു.  ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മത്സര  പരിപാടിയിൽ  +2 വിദ്യാർഥികൾക്ക്  അവരുടെ ശാസ്ത്ര സാങ്കേതിക ബിസിനെസ്സ് മേഖലയിലെ  നൂതന  ആശയങ്ങൾ അവതരിപ്പിക്കാം.


 വിജയികൾക്ക് യഥാക്രമം   ഒന്നാം   സമ്മാനം 10001 രൂപയും  രണ്ടാം സമ്മാനം 5001 രൂപയും  മൂന്നാം സമ്മാനം 2501  രൂപയും  ലഭിക്കും.  
കോളേജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിക്കും.  കേരള നിയമസഭാ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്  ഉദ്‌ഘാടനം ചെയ്യും. പ്രിസിപ്പൽ ഡോ റെജി വർഗ്ഗീസ് മേക്കാടൻ ആമുഖ പ്രഭാഷണം നടത്തും. 


ഡോ. ജെസീക്ക സുസന്നെ ഡഡ്‌ലി, പോസ്റ്റ് ഡോക്ക്. മാക്ക്വിരെ യൂണിവേഴ്സിറ്റി, ഡോ ലിനു മാത്യു സ്കൂൾ ഓഫ് ബയോ സയൻസ് മേധാവി  എം ജി യൂണിവേഴ്സിറ്റി കോട്ടയം, അഗ്രോ ബയോടെക് റി സർച്ച് മേധാവി   ഡോ. ഹേമന്ദ് അരവിന്ദ്   എന്നിവർ  സെമിനാർ നയിക്കും.   

 
 സമാപന സമ്മേളനം മാണി സി കാപ്പൻ എം എൽ എ ഉദ്‌ഘാടനം ചെയ്യും.  ബാങ്കിങ് പാർട്നെർ, ഫെഡറൽ ബാങ്ക് റീജിയണൽ മേധാവി രാജേഷ് ജോർജ് ജേക്കബ്,രാമപുരം ഗ്രാമ പഞ്ചായത്ത് അംഗം മനോജ് ചീങ്കല്ലേൽ   ഫെഡറൽ ബാങ്ക് രാമപുരം ശാഖാ മാനേജർ സിറിൾ മാത്യു, കോർഡിനേറ്റർ മാരായ ഡോ സജേഷ്‌കുമാർ എൻ കെ, അഭിലാഷ് വി, സുബിൻ ജോസ് തുടങ്ങിയവർ നേതൃത്വം നൽകും. വിവരങ്ങൾക്ക് 8848263428






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments