കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിങ് വീണ്ടും പൊലീസ് കസ്റ്റഡിയില്‍.... തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്.


 കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിങ് വീണ്ടും പൊലീസ് കസ്റ്റഡിയില്‍. 

തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. അഭിഭാഷകനെ കാണാനെത്തിയതെന്നാണ് ബണ്ടിചോര്‍ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. ബണ്ടിചോറിനെ റെയില്‍വേ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാന്‍ എത്തിയെന്നാണ് ബണ്ടിചോര്‍ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. 


എന്നാല്‍ പരസ്പരവിരുദ്ധമായാണ് സംസാരം. ഇതോടെ ബണ്ടിചോറിന്റെ മാനസികനില പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പൊലീസ്.  റെയില്‍വേ പൊലീസ് കസ്റ്റഡിയിലാണ് ബണ്ടിചോര്‍ ഇപ്പോഴുള്ളത്. 


കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നുളള ട്രെയിനില്‍ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ എത്തിയ ബണ്ടിചോറിനെ കസ്റ്റഡിയില്‍ എടുത്തതിന് ശേഷം വിട്ടയച്ചിരുന്നു. അഭിഭാഷകന്‍ ബിഎ ആളൂരിനെ കാണാന്‍ എത്തിയതെന്നാണ് ബണ്ടിചോര്‍ പൊലീനോട് പറഞ്ഞത്. 


ആളൂര്‍ അന്തരിച്ച വിവരം ബണ്ടി ചോര്‍ അറിഞ്ഞിരുന്നില്ല.   കരുതല്‍ തടങ്കലെന്ന നിലയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് ബണ്ടി ചോര്‍ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.  വിവിധ സംസ്ഥാനങ്ങളില്‍ എഴൂന്നൂറിലധികം കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് ബണ്ടി ചോര്‍. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments