കുമരകം – ചേർത്തല റോഡിൽ ബാങ്ക്പടിക്ക് സമീപം സ്വകാര്യ ബസിന് പിന്നിൽ ടെമ്പോ ട്രക്ക് ഇടിച്ച് അപകടം. ഇന്ന് രാവിലെയാണ് സംഭവം. ചേർത്തല ഭാഗത്തേക്ക് സർവീസ് നടത്തുകയായിരുന്ന ‘ആര്യൻ’ എന്ന സ്വകാര്യ ബസിന് പിന്നിലാണ് ടെമ്പോ ഇടിച്ചത്. ബാങ്ക്പടി സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റുന്നതിനായി ബസ് നിർത്തിയതായിരുന്നു. ഈ സമയം പിന്നാലെ എത്തിയ ടെമ്പോ നിയന്ത്രണം നഷ്ടപ്പെട്ട് ബസിന് പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും ഗ്ലാസുകൾ തകർന്നു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ല.





0 Comments