വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്കേറ്റു.
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിടനാട് ഭാഗത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് തിടനാട് സ്വദേശി അജേഷിന് ( 27) പരുക്കേറ്റു. ഉച്ചയ്ക്കായിരുന്നു അപകടം. നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ച് തെറിച്ചു വീണു കുര്യനാട് സ്വദേശി ജോസ് ജോസഫിന് (63) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടങ്ങൾ. പൊൻകുന്നത്ത് വച്ച് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി അഡ്വിക്കിന്( 7) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം.




0 Comments