മൂവാറ്റുപുഴ പേഴക്കാപ്പിള്ളി കരയിൽ നിന്നും 5.622 കിലോയിൽ അധികം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയായ നജമുൾ ഇസ്ലാം(35 വയസ്) എന്നയാളെ മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറും സംഘവും ചേർന്ന് പിടികൂടി അറസ്റ്റ് ചെയ്തു. ആസാം സംസ്ഥാനത്ത് മൊരിഗോൺ ജില്ലയിൽ മികിർബേട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഹുസൈൻ അലി മകൻ നജ്മുൽ ഇസ്ലാം എന്ന ആളാണ് പ്രതി. പേഴക്കാപ്പിള്ളി കരയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം മുറി എടുത്ത് താമസിച്ച് കഞ്ചാവ് കച്ചവടം നടത്തുകയായിരുന്നു പ്രതി.
ആസാമിൽ നിന്നും വലിയ അളവിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ച ശേഷം ആവശ്യക്കാർക്ക് ചെറിയ പൊതികളായി വില്പന നടത്തുകയായിരുന്നു ഇയാൾ.. കഴിഞ്ഞ എട്ടു വർഷത്തോളമായി കേരളത്തിൽ പ്ലംബിംഗും മറ്റു ജോലികളും ചെയ്തു വരികയായിരുന്നു ഇയാള് . ആസാമിൽ നിന്നും കഞ്ചാവ് കേരളത്തിൽ എത്തിച്ച ഇയാൾ രഹസ്യമായി കച്ചവടം നടത്താറുണ്ടായിരുന്നു രണ്ട് മാസം മുമ്പ് സമാനമായ മറ്റൊരു കഞ്ചാവ് കേസിൽ കോതമംഗലം എക്സൈസ് പാർട്ടി പിടികൂടി ജയിലിൽ അടച്ച ഇയാൾ ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു..
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാർ ജി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു എക്സൈസ് സംഘം ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പേഴക്കാപ്പിള്ളിയിലെ ടിയാന്റെ മുറിയിൽ പരിശോധന നടത്തുകയും 5.622 kg കഞ്ചാവുമായി ടിയാന് പിടികൂടുകയും ചെയ്തത്.. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിലും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും കഞ്ചാവ് ചില്ലറ വില്പന ചെയ്ത് കഴിയുകയായിരുന്നു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് T. അജയകുമാർ ഓഫീസർ , ഗ്രേഡ് പ്രവൻറീവ് ഓഫീസർമാരായ ഷബീർ MM ഉന്മേഷ് V സിവിൽ എക്സൈസ് ഓഫീസർമാരായ അനുരാജ് PR, രഞ്ജിത്ത് രാജൻ, വനിത സിവിൽ എക്സൈസ് ഓഫീസറായ അനിത പി.എൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്





0 Comments