മറ്റക്കര - അകലക്കുന്നം പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ മറ്റക്കര ആലുംമൂട് ജംഗ്ഷനില്‍ പുതിയതായി നിര്‍മ്മിച്ച ഹാപ്പിനെസ് പാര്‍ക്കും നവീകരിച്ച വിശ്രമകേന്ദ്രവും നാടിന് സമര്‍പ്പിച്ചു.
പഞ്ചായത്തിന്റെ വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഹാപ്പിനസ് പാര്‍ക്കിന്റെയും വിശ്രമകേന്ദ്രത്തിന്റെയും ഉദ്ഘാടനം അകലക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.ആലുംമൂട് കവലയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് മാത്തക്കുട്ടി ഞായര്‍കുളം അധ്യക്ഷനായിരുന്നു.
മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി വടക്കേടം സ്വാഗതവും, സി ഡി എസ് അംഗം ഗിരിജാ രാജു നന്ദിയും പറഞ്ഞു.പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കിയ മണ്ണനാല്‍ കണ്‍ട്രഷന്‍ എം ഡി പയസ്സിനെ പൊന്നാടയണിയിച്ച് ആദരിച്ചു.ആശംസകള്‍ നേര്‍ന്നുകൊണ്ട് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജാന്‍സി ബാബു, വാര്‍ഡ് മെമ്പര്‍മാരായ സീമാ പ്രകാശ്, സിജി സണ്ണി, മാത്തുക്കുട്ടി ആന്റണി കൈമരപ്ലാക്കല്‍, മൂന്‍ പഞ്ചായത്ത് മെമ്പര്‍ ഗിരിജാ രാജന്‍, മുണ്ടന്‍ന്ന് പി എച്ച് സി ഹോസ്പിറ്റല്‍ മാനേജ് കമ്മറ്റി അംഗം ഉണ്ണികൃഷ്ണന്‍ മറ്റക്കര തുടങ്ങിയവര്‍ സംസാരിച്ചു.
വൈകുന്നേരങ്ങളില്‍ നിരവധി ആളുകള്‍ വിശ്രമത്തിന് ഇടം കണ്ടെത്തിയിരുന്ന പ്രകൃതി രമണീയമായ മറ്റക്കര മഹാത്മഗാന്ധി സ്മാരക ഉദ്യാനത്തില്‍ ഇരിപ്പിടം നിര്‍മ്മിക്കുക എന്നത് നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു.ആലുംമൂട് കവലയിലില്‍ നിന്നും തുരുത്തിപ്പള്ളി ക്ഷേത്രം വരെ ഇരിപ്പിടം നിര്‍മ്മിച്ചതോടെ തുരുത്തിപ്പള്ളി പ്രദേശത്തേയ്ക്ക് കുടൂതല്‍ ആളുകള്‍ വിശ്രമത്തിനായി എത്തുമെന്നാണ് കരുതുന്നത്.
മറ്റക്കര മഹാത്മഗാന്ധി മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി കള്‍ച്ചറല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ ആണ് പൂന്തോട്ടത്തിന്റെ നിര്‍മ്മാണവും മേല്‍നോട്ടവും ഏറ്റെടുത്ത് നടത്തുന്നത്.തുരുത്തിപ്പള്ളി പ്രദേശം ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അകലക്കുന്നം പഞ്ചായത്ത് ടൂറിസം മന്ത്രിയ്ക്ക് നിവേദനം നല്കിയിട്ടുണ്ട്.






0 Comments